സർക്കാർ ബസിൽ മിന്നല്‍ പരിശോധനയുമായി സ്റ്റാലിൻ; അമ്പരന്ന് യാത്രക്കാര്‍

Web Desk   | Asianet News
Published : Oct 23, 2021, 11:43 PM ISTUpdated : Oct 24, 2021, 06:29 AM IST
സർക്കാർ ബസിൽ മിന്നല്‍ പരിശോധനയുമായി  സ്റ്റാലിൻ; അമ്പരന്ന് യാത്രക്കാര്‍

Synopsis

ചെന്നൈ ത്യാഗരായനഗറിൽ നിന്ന് കണ്ണകി നഗറിലേക്ക് സർവീസ് നടത്തുന്ന എം19ബി എന്ന സർക്കാർ ടൗൺ ബസിലാണ് അദ്ദേഹം മിന്നൽ സന്ദർശനം നടത്തിയത്.

ചെന്നൈ: സർക്കാർ ബസിൽ മിന്നല്‍ പരിശോധനയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ( M K Stalin). പെട്ടെന്ന് മുഖ്യമന്ത്രി ബസിൽ കയറിയപ്പോൾ യാത്രക്കാരും ജീവനക്കാരും അമ്പരന്നു. ബസിലെ സ്ത്രീ യാത്രക്കാരോട് വിശദമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ബസിൽ നിന്നും ഇറങ്ങിയത്. 

ചെന്നൈ ത്യാഗരായനഗറിൽ നിന്ന് കണ്ണകി നഗറിലേക്ക് സർവീസ് നടത്തുന്ന എം19ബി എന്ന സർക്കാർ ടൗൺ ബസിലാണ് അദ്ദേഹം മിന്നൽ സന്ദർശനം നടത്തിയത്.സർക്കാർ അധികാരമേറ്റ ശേഷം ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു. അതേ കുറിച്ചും അദ്ദേഹം യാത്രക്കാരായ സ്ത്രീകളോട് ചോദിച്ചറിഞ്ഞു. 

വലിയ ആവേശത്തോടെയാണ് സ്ത്രീകൾ മുഖ്യമന്ത്രിയെ വരവേറ്റത്. ബസിനുള്ളിൽ ഒപ്പം നിന്ന് സെൽഫി എടുക്കാനും അവർ മൽസരിച്ചു. ബസിൽ നിന്നും ഇറങ്ങിയ ശേഷം ഔദ്യോഗിക വാഹനത്തിൽ മടങ്ങി. സർക്കാർ സ്ഥാപനങ്ങളിലും പൊലീസ് സ്റ്റേഷനിലും പലതവണ സ്റ്റാലിൻ മിന്നൽ സന്ദർശനം നടത്തിയിരുന്നു. കൊവിഡ് വാക്സിന്‍ വിതരണവും മുഖ്യമന്ത്രി സ്റ്റാലിന്‍ പരിശോധിച്ചു. ഇതിന്‍റെ വീഡിയോ സ്റ്റാലിന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. വലിയ പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി