സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം

Published : Apr 29, 2026, 07:37 PM IST
Stalin, Vijay

Synopsis

തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന് തുടർഭരണം പ്രവചിക്കുകയാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും. എന്നാൽ, ടൈംസ് നൗ, സിഎൻഎൻ സർവ്വെകൾ എൻഡിഎ അധികാരത്തിൽ വരുമെന്ന് പറയുന്നു. നടൻ വിജയുടെ ടിവികെ പാർട്ടി നിർണായക സീറ്റുകൾ നേടുമെന്നും പ്രവചനങ്ങളുണ്ട്.

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന് അധികാര തുടർച്ച ഉണ്ടാവും എന്നാണ് പുറത്തുവന്ന ഏഴ് എക്സിറ്റ് പോളുകൾ പറയുന്നത്. പീപ്പിൾസ് പൾസ്, പി മാർക്ക് എന്നീ സർവ്വെകൾ പ്രകാരം 125 മുതൽ 145 വരെ സീറ്റുകൾ നേടി ഡിഎംകെ സഖ്യം വിജയിക്കും. എൻഡിഎയ്ക്ക് 65 - 80 സീറ്റുകളാണ് പീപ്പിൾസ് പൾസും പി മാർക്കും പ്രവചിക്കുന്നത്. അതേസമയം വിജയ്‍യുടെ ടിവികെ 18 -24 സീറ്റുകൾ നേടുമെന്നാണ് പീപ്പിൾസ് പൾസിന്‍റെ പ്രവചനം. പി മാർക്കിന്‍റെ സർവ്വെ പ്രകാരം 26 വരെ സീറ്റുകളിൽ വിജയ്‍യുടെ ടിവികെ വിജയിക്കും. അതേസമയം ടൈംസ് നൌ, സിഎൻഎൻ ഫലങ്ങൾ പറയുന്നത് എൻഡിഎ അധികാരത്തിൽ എത്തും എന്നാണ്.

മാട്രിസിന്‍റെ എക്സിറ്റ് പോൾ പ്രകാരം 122 - 132 സീറ്റുകൾ ഡിഎംകെ സഖ്യത്തിന് ലഭിക്കും. എൻഡിഎയ്ക്ക് 87 - 100 സീറ്റുകളാണ് മാട്രിസ് പ്രവചിക്കുന്നത്. 10 -12 സീറ്റുകളാണ് ടിവികെയ്ക്ക് പ്രവചിക്കുന്നത്. വിജയ് മത്സരിച്ച രണ്ട് മണ്ഡലങ്ങളിൽ ഒരു സീറ്റിൽ വിജയിക്കും എന്നാണ് പ്രവചനം. പെരമ്പൂരിൽ വിജയ് ജയിക്കും എന്നാണ് സർവ്വെ ഫലങ്ങൾ.

അതേസമയം ടൈംസ് നൌ സർവ്വെ പ്രകാരം 128 - 147 സീറ്റുകൾ നേടി എൻഡിഎ സഖ്യം അധികാരത്തിൽ വരും. സിഎൻഎന്നിന്‍റെ സർവ്വെ പ്രകാരം 114 - 124 സീറ്റുകൾ നേടി എൻഡിഎ അധികാരത്തിൽ വരും. ഏപ്രിൽ 23 ന് 234 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷം കടക്കാൻ 118 സീറ്റുകളിൽ ജയിക്കണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലി ഹൈക്കോടതിയിൽ വെർച്വൽ വിചാരണയ്ക്കിടെ സ്ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ, ഓൺലൈൻ ലിങ്ക് വിച്ഛേദിച്ച് അധികൃതർ
ബംഗാളിൽ 'ദീദിയെ' അട്ടിമറിക്കുമോ ബിജെപി? എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത് ബംഗാളിൽ താമരക്കാലം, ഭരണം ബിജെപി പിടിക്കുമെന്ന് പ്രവചനം