ദില്ലി ഹൈക്കോടതിയിൽ വെർച്വൽ വിചാരണയ്ക്കിടെ സ്ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ, ഓൺലൈൻ ലിങ്ക് വിച്ഛേദിച്ച് അധികൃതർ

Published : Apr 29, 2026, 07:21 PM IST
Delhi High Court

Synopsis

ഹൈക്കോടതി നടപടികൾ പൊതുജനങ്ങൾക്കും അഭിഭാഷകർക്കും കാണാനായി വെർച്വൽ ലിങ്കുകൾ ലഭ്യമാക്കാറുണ്ട്. ഈ പഴുത് ഉപയോഗിച്ചാണ് ഹാക്കർമാർ നുഴഞ്ഞുകയറിയതെന്ന് സംശയിക്കുന്നത്.

ദില്ലി: ഹൈക്കോടതിയിലെ വെർച്വൽ വിചാരണയ്ക്കിടെ സ്ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ. ബുധനാഴ്ചയാണ് വെർച്വൽ വിചാരണയ്ക്കിടെ അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. നിരവധി തവണയാണ് സ്ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ പ്രദർശിക്കപ്പെട്ടത്. സംഭവത്തിൽ ദില്ലി ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസിന് മുന്നിലാണ് അശ്ലീല ദൃശ്യങ്ങൾ പ്രദർശിക്കപ്പെട്ടത്. വിചാരണ പുരോഗമിക്കുന്നതിനിടെ സ്ക്രീനിൽ പെട്ടെന്ന് അശ്ലീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുകയും നിങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന സന്ദേശം തെളിയുകയും ചെയ്യുകയായിരുന്നു. ഉടൻ തന്നെ ഓൺലൈൻ ലിങ്ക് കോടതി അധികൃതർ വിച്ഛേദിച്ചു. കോടതിയുടെ ഐടി വിഭാഗവും സൈബർ സെല്ലും വിഷയം ഗൗരവമായി പരിശോധിച്ചുവരികയാണ്. സുപ്രധാനമായ നിയമനടപടികൾ നടക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ സുരക്ഷയെക്കുറിച്ചും ഇത്തരം സൈബർ ആക്രമണങ്ങളെക്കുറിച്ചും വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്. ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഹൈക്കോടതി നടപടികൾ പൊതുജനങ്ങൾക്കും അഭിഭാഷകർക്കും കാണാനായി വെർച്വൽ ലിങ്കുകൾ ലഭ്യമാക്കാറുണ്ട്. ഈ പഴുത് ഉപയോഗിച്ചാണ് ഹാക്കർമാർ നുഴഞ്ഞുകയറിയതെന്ന് സംശയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംഗാളിൽ 'ദീദിയെ' അട്ടിമറിക്കുമോ ബിജെപി? എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത് ബംഗാളിൽ താമരക്കാലം, ഭരണം ബിജെപി പിടിക്കുമെന്ന് പ്രവചനം
അഭിഭാഷകനായി എൻറോൾ ചെയ്ത പേരറിവാളനെ കോടതികളിൽ ഹാജരാകാൻ അനുവദിക്കരുത്, രാഷ്ട്രപതിക്ക് കത്ത്