സ‍‍ർവീസ് ആരംഭിച്ചിട്ട് 50 വർഷം; തമിഴ്നാട് എക്സ്പ്രസ് യാത്ര തുടരുന്നു

Published : Aug 08, 2026, 02:44 PM IST
tamil nadu express 50 years

Synopsis

ചെന്നൈയിൽനിന്ന് എല്ലാദിവസവും രാത്രി 10 മണിക്കാണ് തമിഴ്നാട് എക്സ്പ്രസ് പുറപ്പെടുന്നത്. 2182 കിലോമീറ്റർ താണ്ടി 32 മണിക്കൂർ കൊണ്ട് ട്രെയിൻ ഡൽഹിയിലെത്തും. ന്യൂ‍ഡൽഹിയിൽനിന്ന് എല്ലാദിവസവും രാത്രി 09.05-നാണ് ചെന്നൈയിലേക്കുള്ള തമിഴ്നാട് എക്സ്പ്രസ് യാത്രതിരിക്കുക.

ചെന്നൈ: അഞ്ചുപതിറ്റാണ്ടുകാലത്തെ സർവീസുമായി തമിഴ്നാട് എക്സ്പ്രസ് യാത്ര തുടരുന്നു. ഓ​ഗസ്റ്റ് ഏഴിനാണ് എംജിആർ ചെന്നൈ സെൻട്രൽ-ന്യൂഡൽഹി- എംജിആർ ചെന്നൈ സെൻട്രൽ(12621/ 12622) തമിഴ്നാട് എക്സ്പ്രസ് സർവീസ് ആരംഭിച്ചിട്ട് അമ്പതുവർഷം തികഞ്ഞത്. 1976 ഓ​ഗസ്റ്റ് ഏഴിനായിരുന്നു ട്രെയിനിന്റെ ആദ്യസർവീസ്. കഴിഞ്ഞദിവസം ട്രെയിനിന്റെ സർവീസ് 50 വർഷം പൂർത്തിയാക്കിയദിവസം റെയിൽവേ വിപുലമായി ആഘോഷിച്ചു. ട്രെയിൻ അലങ്കരിച്ചും മധുരം വിതരണംചെയ്തുമാണ് ജീവനക്കാർ ആഘോഷം നടത്തിയത്. ഇതിന്റെ ​ദൃശ്യങ്ങളും ദക്ഷിണ റെയിൽവേ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.

ചെന്നൈയിൽനിന്ന് എല്ലാദിവസവും രാത്രി 10 മണിക്കാണ് തമിഴ്നാട് എക്സ്പ്രസ് പുറപ്പെടുന്നത്. 2182 കിലോമീറ്റർ താണ്ടി 32 മണിക്കൂർ കൊണ്ട് ട്രെയിൻ ഡൽഹിയിലെത്തും. ന്യൂ‍ഡൽഹിയിൽനിന്ന് എല്ലാദിവസവും രാത്രി 09.05-നാണ് ചെന്നൈയിലേക്കുള്ള തമിഴ്നാട് എക്സ്പ്രസ് യാത്രതിരിക്കുക. ചെന്നൈയ്ക്കും ഡൽഹിക്കും ഇടയിൽ വിജയവാഡ, ഖമ്മം, വാറങ്കൽ, ബൽഹാർഷാ, നാ​ഗ്പുർ, ഇറ്റാർസി, ഭോപ്പാൽ, ഝാൻസി, ​ഗ്വാളിയോർ, ആ​ഗ്ര തുടങ്ങിയ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ്. ചെന്നൈയ്ക്കും വിജയവാഡയ്ക്കും ഇടയിൽ 431 കിലോമീറ്ററോളം എവിടെയും സ്റ്റോപ്പില്ലാതെയാണ് ട്രെയിനിന്റെ സർവീസ്.

50 വർഷം പൂർത്തിയാക്കിയ തമിഴ്നാട് എക്സ്പ്രസ് ഇക്കാലയളവിൽ പലതവണ അപകടത്തിലുംപെട്ടു. തുടക്കകാലത്ത് പാളംതെറ്റിയ അപകടങ്ങളുണ്ടായി. 1981-ൽ ആസിഫാബാദ് റോഡ് സ്റ്റേഷനിൽ ട്രെയിൻ പാളംതെറ്റി 15 പേർ മരിച്ചു. 2012-ൽ നെല്ലൂരിൽ തമിഴ്നാട് എക്സ്പ്രസിന് തീപിടിച്ച് 32 പേർ മരിച്ചതും നടുക്കുന്ന ഓർമയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംഗാളിൽ പഴയ വോട്ടർ പട്ടിക ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് മമത ബാനർജി, ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യം
അയോധ്യ സംഭാവനക്കൊള്ള: സുപ്രീംകോടതിയിൽ കുറ്റപത്രം നൽകി എസ്ഐടി, കുറ്റപത്രത്തിൽ എട്ട് പ്രതികൾ