തമിഴ്നാട്ടിൽ ഇന്ന് നിർണായകം, വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആകുമോയെന്ന് ഇന്നറിയാം; വിശദീകരണവുമായി ഗവര്‍ണര്‍

Published : May 08, 2026, 07:51 AM IST
Vijay Thalapathy

Synopsis

തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയാകുമോ എന്നറിയാൻ കാത്ത് തമിഴ്നാട്. സർക്കാർ രൂപീകരിക്കാൻ പിന്തുണ തേടിയുള്ള ടിവികെയുടെ കത്തിൽ ഇടതുപാർട്ടികളും വിസികെയും ഇന്ന് തീരുമാനമെടുക്കും. 118 എംഎൽഎമാരുടെ പിന്തുണയില്ലാതെ ക്ഷണിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കിയതോടെ, ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകളും സജീവമാണ്.

ചെന്നൈ: തമിഴ്നാട്ടിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആകുമോയെന്ന് ഇന്ന് അറിയാം. മൂന്ന് പാർട്ടികളുടെ യോഗങ്ങളിലാണ് വിജയ്‍യുടെ പ്രതീക്ഷ. പിന്തുണ തേടി ടിവികെ നൽകിയ കത്ത് ചർച്ച ചെയ്യാൻ ഇടതുപാർട്ടികളും വിസികെയും ഇന്ന് യോഗം ചേരും. എം കെ സ്റ്റാലിന്‍റെ അനുമതിയോടെ ടിവികെയ്ക്ക് പുറത്തുനിന്ന് പിന്തുണ നൽകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 118 എംഎൽഎമാരുടെ പിന്തുണയില്ലാതെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കില്ലെന്ന് ഗവർണർ ഇന്നലെ വ്യക്തമാക്കിയിരുന്നു. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാരിനുള്ള ചർച്ചകളും സജീവമാണ്. ഇന്നലെ പുതുച്ചേരിയിലെ റിസോർട്ടിലെത്തിയ ഇപിഎസ്, എഐഎഡിഎംകെ എംഎൽഎമാരുടെ ഒപ്പ് അടങ്ങിയ കത്ത് വാങ്ങിയിട്ടുണ്ട്.

തമിഴകത്ത് വിജയ് അടുത്ത മുഖ്യമന്ത്രിയാകുമോ? അതോ ഇപിഎസ് വരുമോ? രാഷ്ട്രപതി ഭരണത്തിന് സാധ്യതയോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കാത്തിരിക്കുകയാണ് തമിഴ്നാട്. വിജയ് മുഖ്യമന്ത്രി ആകുമെന്നും ഇടതുപാർട്ടികളും വി സി കെയും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ടി വി കെ. കോൺഗ്രസ് ടിവികെ സഖ്യം ഉറപ്പായതോടെ ചർച്ചകൾക്ക് വേഗമേറിയെന്നാണ് സൂചന. എന്നാൽ, വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ വാർത്താക്കുറിപ്പ് ഇറക്കിയത് ടിവികെയ്ക്ക് വെല്ലുവിളിയാണ്. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാരിനുള്ള ചർച്ചകളും സജീവമാണ്. 120 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് വാദം. ഇപിഎസ് മുഖ്യമന്ത്രിയാകുന്ന തരത്തിലുള്ള ഫോർമുലയാണ് നേതാക്കൾ ഉയർത്തുന്നത്. ഇത്തരമൊരു നീക്കമുണ്ടായിരുന്നതായി പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും സഖ്യം യാഥാർത്ഥ്യമാകാനുള്ള സാധ്യത കുറവെന്നാണ് വിലയിരുത്തൽ. 

ന്യായീകരിച്ച് ഗവർണർ

വിജയ്‍യെ ക്ഷണിക്കുന്നത് മനപ്പൂർവം വൈകിച്ചിട്ടില്ലെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. 118 പേരുടെ പിന്തുണ കാണിച്ചാൽ അപ്പോൾ ക്ഷണിക്കുമെന്നും ഗവർണർ വ്യക്തമാക്കുന്നു. ബൊമ്മൈ കേസ് തമിഴ്നാട്ടിൽ ബാധകമല്ലെന്നും രാജേന്ദ്ര ആർലേക്കർ അറിയിച്ചു. എസ് ആർ ബൊമ്മൈ കേസ്‌ വിധി മറ്റൊരു സാഹചര്യത്തിലാണ്. പിരിച്ചുവിട്ട സർക്കാരിന്റെ കാര്യത്തിലാണ് ബൊമ്മൈ വിധി. ഇത് പുതിയ സർക്കാർ രൂപീകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഎംകെ- എഐഎഡിഎംകെ സഖ്യത്തെയും ക്ഷണിക്കാൻ തയ്യാറാണെന്നും 118 പേരുടെ പിന്തുണ ഉള്ള ആരെയും ക്ഷണിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പേരകുട്ടിക്കൊപ്പം കളിക്കാനെത്തിയ 5 വയസുകാരിയെ പീഡിപ്പിച്ചു, 'നാന' ഉപദ്രവിച്ചെന്ന് വെളിപ്പെടുത്തൽ; 75 കാരനായ അഭിഭാഷകൻ അറസ്റ്റിൽ
ടിസിഎസ് ഓഫിസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവിൽ പോയ എച്ച്ആർ മാനേജർ നിദ ഖാൻ 25 ദിവസത്തിന് ശേഷം പിടിയിൽ