ഇനി നടക്കില്ല,18 വയസിൽ താഴെയുള്ളവർ പണം വച്ച് ഓൺലൈൻ ഗെയിം കളിക്കുന്നത് നിരോധിച്ച് തമിഴ്നാട് സർക്കാർ

Published : Feb 10, 2025, 12:22 PM IST
ഇനി നടക്കില്ല,18 വയസിൽ താഴെയുള്ളവർ പണം വച്ച് ഓൺലൈൻ ഗെയിം കളിക്കുന്നത് നിരോധിച്ച് തമിഴ്നാട് സർക്കാർ

Synopsis

രാത്രി 12നും പുലർച്ചെ അഞ്ചിനും ഇടയിൽ ലോഗ് ഇൻ ചെയ്യാനും കഴിയില്ല.

ചെന്നൈ: 18 വയസ്സിൽ താഴെയുള്ളവർ പണം വച്ച് ഓൺലൈൻ ഗെയിം കളിക്കുന്നത് നിരോധിച്ച് തമിഴ്നാട് സർക്കാർ. സ്വന്തം പേരിലുള്ള ബാങ്ക് അക്കൌണ്ട് നൽകിയാൽ മാത്രമേ ഇനി ഗെയിം കളിക്കാനാകൂ. മൈനർ ആയവരുടെ ബാങ്ക് അക്കൌണ്ടിന്റെ ഒടിപി, രക്ഷിതാക്കളുടെ മൊബൈൽ ഫോണിലേക്കാണ് സാധാരണ വരാറുള്ളത്. അതിനാൽ നിയന്ത്രണം പ്രായോഗികം ആകുമെന്നും സർക്കാർ പറയുന്നു. രാത്രി 12നും പുലർച്ചെ അഞ്ചിനും ഇടയിൽ ലോഗ് ഇൻ ചെയ്യാനും കഴിയില്ല . ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടമാകുന്നതോടെ ജീവനൊടുക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ്‌ നടപടി. 

പാതിവില പദ്ധതി ആശയം ആനന്ദ കുമാറിന്റേത്, കിട്ടിയ കോടികൾ തീർന്നു, ഇനി ബാക്കി 10 ലക്ഷം മാത്രമെന്നും അനന്തു

 

PREV
click me!

Recommended Stories

സർക്കാർ നിർദ്ദേശിച്ച പേരുകളെ എതിർത്ത് രാഹുൽ ഗാന്ധി, മുഖ്യ വിവരവകാശ കമ്മീഷണറുടെ നിയമനത്തിൽ വിയോജന കുറിപ്പ് നല്കി
1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്