
ബംഗളൂരു: ബലാത്സംഗക്കേസിൽ എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും ജെഡിഎസ് മുൻ എംപിയുമായ പ്രജ്വൽ രേവണ്ണ കുറ്റക്കാരൻ. ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടേതാണ് വിധി. ശിക്ഷ നാളെ വിധിക്കും.
ഹോലെനരസിപുര സ്റ്റേഷനിൽ 2024ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ വീട്ടിൽ ഫാം തൊഴിലാളിയായിരുന്ന 47കാരിയായ സ്ത്രീയെ ഭീഷണിപ്പെടുത്തി ഫാം ഹൗസിൽ വെച്ചും ബംഗളൂരുവിലെ വീട്ടിൽ വെച്ചും രണ്ട് തവണ ബലാത്സംഗം ചെയ്തു എന്ന കേസിലാണ് വിധി വന്നിരിക്കുന്നത്. സമാനമായ മൂന്ന് കേസുകൾ കൂടി പ്രജ്വൽ രേവണ്ണയ്ക്ക് എതിരെ ഉണ്ട്. പീഡനത്തിന് ഇരയാക്കിയ സ്ത്രീകളുടേത് അടക്കം രണ്ടായിരത്തിലധികം വീഡിയോ ക്ലിപ്പുകൾ ഫോണിൽ പകർത്തി സൂക്ഷിച്ചതിന് സൈബർ നിയമപ്രകാരമുള്ള കേസ് അടക്കം ആണിത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഒരു കേസായിരുന്നു ഇത്. ഹാസനിൽ നിന്ന് വീണ്ടും മത്സരിച്ച പ്രജ്വൽ രേവണ്ണ വലിയ രീതിയിൽ തോറ്റതിന് കാരണമായതും ഈ കേസാണ്. ഈ വാർത്ത പുറത്തുവരുന്നതിന് മുൻപ് തന്നെ നിരവധി സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയിട്ടുണ്ട് എന്ന തരത്തിലുള്ള വിവരങ്ങൾ അതിന്റെ വീഡിയോ അടക്കം പുറത്തു വന്നിരുന്നു. പക്ഷേ പല തരത്തിലുള്ള ഗാഗ് ഓർഡറുകൾ പ്രജ്വൽ രേവണ്ണ പല വാർത്ത മാധ്യമങ്ങൾക്കെതിരെയും നേടിയിരുന്നത് കൊണ്ടുതന്നെ ഇത്തരം സംഭവങ്ങൾ പലപ്പോഴും വാർത്തയായിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam