
ചെന്നൈ: ബില്ലുകൾ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിലേക്ക്. ഭരണഘടന പദവി ദുരുപയോഗം ചെയ്യുന്നെന്ന് വാദം. ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയക്രമം നിശ്ചയിക്കണമെന്നും ആവശ്യം. തീരുമാനം എടുക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്നും തമിഴ്നാടിന്റെ ജനഹിതം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നുമാണ് സർക്കാർ ഹര്‍ജിയില്‍ പറയുന്നത്.
4 എഐഎഡിഎംകെ നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ശുപാർശയിലും ഗവർണര്‍ തീരുമാനം എടുക്കുന്നില്ലെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിക്കുന്നത്. നിരവധി ബില്ലുകളാണ് രാജ്ഭവനില്‍ കെട്ടിക്കിടക്കുന്നതെന്നും ഹര്‍ജിയില്‍ വിശദമാക്കുന്നു. തമിഴ്നാട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏതാനും മാസങ്ങളായി പോര് പരസ്യമായിരിക്കുകയാണ്. നേരത്തെ ബില്ലുകളില്‍ ഒപ്പിടാത്തതിനും സ്റ്റാലിന്റെ വിദേശയാത്ര, ദ്രാവിഡ മോഡലിലുള്ള ഭരണത്തിനെയും ചൊല്ലി എം കെ സ്റ്റാലിനും ഗവര്‍ണര്‍ ആർഎന്‍ രവിയും തമ്മില്‍ പോരിലായിരുന്നു.
12 ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിടാതിരിക്കുന്നതെന്നും തമിഴ്നാട് സര്‍ക്കാര്‍ ഹര്‍ജിയില്‍ വിശദമാക്കുന്നു. ഈ വർഷം ആദ്യം തമിഴ്നാടിന്റെ പേരെടുത്ത് പറഞ്ഞുള്ള ഗവർണറുടെ വിമർശനം വലിയ ചർച്ചയായിരുന്നു. രാജ്യത്തിന് മുഴുവന്‍ ബാധകമാവുന്ന എല്ലാ കാര്യത്തിനും തമിഴ്നാട് നോ പറയുന്നത് ഒരു ശീലമായിരിക്കുകയാണെന്നായിരുന്നു ഗവർണറുടെ വിമർശനം. തമിഴ്നാടിനെ ഗവർണർ തമിഴകം എന്ന പേരിൽ അഭിസംബോധന ചെയ്തതും വലിയ കോലാഹലങ്ങള്‍ സംസ്ഥാനത്തുണ്ടാക്കിയിരുന്നു. ജനുവരി അവസാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പ്രമേയം മാത്രം വായിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഗവർണർ നിയമ സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam