രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്സിന്‍ പാഴാക്കുന്നത് തമിഴ്നാട്ടില്‍; കേരളത്തിന്‍റെ പാഴാക്കല്‍ നിരക്ക് പൂജ്യം

By Web TeamFirst Published Apr 10, 2021, 6:19 PM IST
Highlights

രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം ശക്തമാകുന്ന പാശ്ചത്തലത്തിലാണ് പാഴായി പോകുന്ന കൊവിഡ് വാക്സിന്റെ കണക്കും ചര്‍ച്ചയാകുന്നത്. അതേ സമയം കേരളം, പശ്ചിമ ബംഗാള്‍, ലക്ഷദ്വീപ്, അന്തമാന്‍ നിക്കോബാര്‍, കേരളം, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ പാഴായി പോകുന്ന വാക്സിന്‍റെ നിരക്ക് പൂജ്യമാണ്

ദില്ലി: കൊവിഡ് വാക്സിനേഷനില്‍ ലോകത്ത് ഏറ്റവും മുന്നിലാണ് ഇന്ത്യ. ദിവസം 3,43,0502 ഡോസുകള്‍ ശരാശരി ഇന്ത്യയില്‍ നല്‍കുന്നു എന്നാണ് കണക്ക്. ഇതേ സമയം തന്നെ പാഴായി പോകുന്ന വാക്സിനുകളുടെ എണ്ണവും ചര്‍ച്ചയാകുകയാണ്. നേരത്തെ കൊവിഡ് വാക്സിന്‍ ക്ഷമം നേരിടുന്നു എന്ന പരാതിയുമായി രംഗത്ത് എത്തിയ മഹാരാഷ്ട്ര അഞ്ച് ലക്ഷം കൊവിഡ് വാക്സിന്‍ ഡോസുകള്‍ പാഴാക്കിയെന്ന് കേന്ദ്രം ആരോപിച്ചതോടെയാണ് കൊവിഡ് വാക്സിന്‍ പാഴാക്കുന്നത് ചര്‍ച്ചയായത്.

ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം, തമിഴ്നാടാണ് കൊവിഡ് വാക്സിന്‍ പാഴാക്കുന്നതില്‍ മുന്നില്‍. ഇവിടുത്തെ വാക്സിന്‍ പാഴാക്കല്‍ നിരക്ക് 12.4 ശതമാനമാണ്. രണ്ടാമത് ഹരിയാനയാണ് 10 ശതമാനം, ബിഹാറാണ് മൂന്നാം സ്ഥാനത്ത് 8.1 ശതമാനമാണ് ഇവിടുത്തെ വാക്സിന്‍ പാഴാകല്‍ നിരക്ക്. തുടര്‍ന്ന് ദില്ലി, ആന്ധ്രപ്രദേശ്, പഞ്ചാബ്, അസാം, മണിപ്പൂര്‍ എന്നിങ്ങനെയാണ് പിന്നീട് വരുന്ന സംസ്ഥാനങ്ങള്‍. 7 ശതമാനം മുതല്‍ 7.2 വരെയാണ് ഇവിടുത്തെ പാഴാക്കല്‍ നിരക്ക്.

രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം ശക്തമാകുന്ന പാശ്ചത്തലത്തിലാണ് പാഴായി പോകുന്ന കൊവിഡ് വാക്സിന്റെ കണക്കും ചര്‍ച്ചയാകുന്നത്. അതേ സമയം കേരളം, പശ്ചിമ ബംഗാള്‍, ലക്ഷദ്വീപ്, അന്തമാന്‍ നിക്കോബാര്‍, കേരളം, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ പാഴായി പോകുന്ന വാക്സിന്‍റെ നിരക്ക് പൂജ്യമാണ് എന്നതും ശ്രദ്ധേയമാണ്. 

അതേ സമയം വാക്സിന്‍ ക്ഷാമം നേരിടുന്ന മഹാരാഷ്ട്രയില്‍ കൊവിഡ് വാക്സിന്‍ പാഴായി പോകുന്ന നിരക്ക് 1.9 ശതമാനമാണ്. സംസ്ഥാനത്ത് ഇതുവരെ 11,078,500 പേര്‍ വാക്സിന്‍ എടുത്തുവെന്നാണ് കണക്ക്. അതേ സമയം വാക്സിന്‍ പാഴാകുന്നത് തടയാന്‍ സര്‍ക്കാറുകള്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നാണ് ദേശീയ ഹെല്‍ത്ത് അതോററ്ററി സിഇഒ നിര്‍ദേശിച്ചത്. പ്രദേശികമായി വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ പാഴായി പോകുന്നത് തടയാന്‍ കര്‍ശ്ശന നടപടി വേണം. ഭാഗ്യത്തിന് രാജ്യത്ത് വാക്സിന്‍ നിര്‍മ്മാണ് കൂടുതലായി നടക്കുന്നു എന്നാല്‍ അത് വാക്സിന്‍ പാഴായി പോകുന്നതിന് ഒരു ന്യായീകരണമല്ല - എന്‍എച്ച്എ സിഇഒ റാം സേവക് ശര്‍മ്മ പറയുന്നു.

click me!