ബീഫ് കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു: യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Published : Jul 22, 2019, 09:27 AM IST
ബീഫ് കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു: യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Synopsis

തുടര്‍ന്ന് നാലംഗ സംഘം ഫൈസാനെ വീട്ടിലെത്തി തര്‍ക്കിക്കുകയും മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ മറ്റ് നാല് പേരെയും നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

തഞ്ചാവൂര്‍ : ബീഫ് കഴിക്കുന്ന ചിത്രം സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ പൊരവഞ്ചേരി സ്വദേശി മുഹമ്മദ് ഫൈസാന്‍ (24) ആണ് അറസ്റ്റിലായത്. ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിന്‍റെ പേരിലാണ് ഫൈസാനെ അറസ്റ്റ് ചെയതതെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ 11നാണ് ഫൈസാന്‍ ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും അതിന്റെ സ്വാദിനെക്കുറിച്ച് വിവരിക്കുകയും ചെയ്തു. 

തുടര്‍ന്ന് നാലംഗ സംഘം ഫൈസാനെ വീട്ടിലെത്തി തര്‍ക്കിക്കുകയും മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ മറ്റ് നാല് പേരെയും നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മര്‍ദ്ദനമേറ്റ ഫൈസാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് ഫൈസാനെ പോലീസ് അറസ്റ്റ് ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, ലക്ഷ്യം 600 കോടി അധിക വരുമാനം; മാറ്റങ്ങൾ ഇങ്ങനെ
വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ കുതിപ്പ്, ഒപ്പം സഖ്യകക്ഷികളും; തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മുന്നിൽ