തമിഴ്‌നാട്ടിൽ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ മന്ത്രിമാർ യാഗം നടത്തി

By Web TeamFirst Published Jun 22, 2019, 10:28 PM IST
Highlights

സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കാൻ മറ്റ് വഴികൾ തേടുമെന്ന് ഈയിടെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞിരുന്നു

ചെന്നൈ: കൊടും വരൾച്ചയിൽ ജനങ്ങൾ നട്ടംതിരിയുന്ന തമിഴ്നാട്ടിൽ മന്ത്രിമാർ മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ യാഗം നടത്തി. ഫിഷറീസ് മന്ത്രി ഡി ജയകുമാർ ചെന്നൈയിലെ ശിവക്ഷേത്രത്തിൽ യാഗത്തിൽ പങ്കെടുത്തു.

ഇദ്ദേഹത്തിന് പുറമെ സെങ്കോട്ടിയാൻ, സെല്ലുർ കെ രാജു എന്നീ മന്ത്രിമാരും മധുരൈ നോർത്ത് എംഎൽഎ വിവി രാജൻ ചെല്ലപ്പയും വിവിധ ക്ഷേത്രങ്ങളിൽ യാഗത്തിൽ പങ്കെടുത്തു.

മുനിസിപ്പൽ ഭരണ വകുപ്പ് മന്ത്രി എസ് പി വേലുമണി പാട്ടീശ്വരം ക്ഷേത്രത്തിൽ യാഗത്തിൽ പങ്കെടുത്തു. കോയമ്പത്തൂരിലാണ് ഈ ക്ഷേത്രം.

സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കാൻ മറ്റ് വഴികൾ തേടുമെന്ന് ഈയിടെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞിരുന്നു. 

Tamil Nadu: AIADMK organised a 'yagna' at Arulmigu Gangadeeswarar temple in Purasawalkam, Chennai praying for rain. State Minister D. Jayakumar, says, "A drought like situation is prevailing, in this context, we went to the almighty & performed special prayers for rain." pic.twitter.com/F4me7m3Pwb

— ANI (@ANI)

അതേസമയം ഡിഎംകെ നേതാക്കൾ ഒഴിഞ്ഞ പാത്രങ്ങളുമായി സംസ്ഥാനത്തൊട്ടാകെ പ്രതിഷേധ യോഗങ്ങൾ നടത്തി. 

click me!