മൂന്ന്‌ ഐഎസ്‌ അനുകൂലികള്‍ കോയമ്പത്തൂരില്‍ പിടിയില്‍; പദ്ധതിയിട്ടത്‌ ചാവേര്‍ ആക്രമണത്തിന്

Published : Jun 17, 2019, 04:18 PM ISTUpdated : Jun 17, 2019, 08:23 PM IST
മൂന്ന്‌ ഐഎസ്‌ അനുകൂലികള്‍ കോയമ്പത്തൂരില്‍ പിടിയില്‍; പദ്ധതിയിട്ടത്‌ ചാവേര്‍ ആക്രമണത്തിന്

Synopsis

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ ചാവേര്‍ ആക്രമണങ്ങള്‍ നടത്താനാണ്‌ ഇവര്‍ പദ്ധതിയിട്ടിരുന്നത്‌. ഐഎസ്‌ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള പുസ്‌തകങ്ങള്‍ തമിഴിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത്‌ ഇവര്‍ യുവാക്കളെ സംഘടനയിലേക്ക്‌ ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു.

ചെന്നൈ: ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ (ഐഎസ്) അനുകൂലികളായ മൂന്ന്‌ യുവാക്കള്‍ കോയമ്പത്തൂരില്‍ അറസ്റ്റിലായെന്ന്‌ റിപ്പോര്‍ട്ട്‌. ചാവേര്‍ ആക്രമണം നടത്താനും ഇന്റലിജന്‍സ്‌ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുമാണ്‌ ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നും പൊലീസ്‌ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്‌ ചെയ്‌തു.

മുഹമ്മദ്‌ ഹുസൈന്‍, ഷാജഹാന്‍, ഷെയ്‌ഖ്‌ സെയിഫുള്ള എന്നിവരാണ്‌ തമിഴ്‌നാട്‌ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിന്റെ പിടിയിലായത്‌. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ ചാവേര്‍ ആക്രമണങ്ങള്‍ നടത്താനാണ്‌ ഇവര്‍ പദ്ധതിയിട്ടിരുന്നത്‌. ഐഎസ്‌ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള പുസ്‌തകങ്ങള്‍ ഇവര്‍ തമിഴിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത്‌ യുവാക്കളെ സംഘടനയിലേക്ക്‌ ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു. ഇരുന്നൂറിലധികം ആളുകളുടെ മരണത്തിന്‌ ഇടയാക്കിയ ശ്രീലങ്കന്‍ സ്‌ഫോടനത്തെ ഇവര്‍ പ്രകീര്‍ത്തിച്ചിരുന്നതായും പൊലീസ്‌ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.

എന്‍ഐഎ നിര്‍ദേശപ്രകാരം നടത്തിയ തിരച്ചിലില്‍ മൂന്നിടങ്ങളില്‍ നിന്നാണ്‌ ഇവരെ പിടികൂടിയതെന്നാണ്‌ റിപ്പോര്‍ട്ട്‌.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ധനവില കുതിക്കുന്നു; നികുതി ഇളവ് ആവശ്യപ്പെട്ട് എയർ ഇന്ത്യയും ഇൻഡിഗോയും, ടിക്കറ്റ് നിരക്കിലും വർധനവ്
ഓർഡർ ചെയ്തത് മട്ടൻ ബിരിയാണി, കിട്ടിയത് നായയുടെ ഇറച്ചിയെന്ന് ആരോപണം, വീഡിയോയെ ചൊല്ലി സാമൂഹ്യമാധ്യമങ്ങളിൽ പോര്