
ചെന്നൈ: കോയമ്പത്തൂർ ഉക്കടം കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എൻ ഐ എയുടെ വ്യാപക റെയ്ഡ്. 8 ജില്ലകളിലെ 27 സ്ഥലങ്ങളിലാണ് ഒറ്റ ദിവസം റെയ്ഡ് നടത്തിയത്. ശനിയാഴ്ച പുലർച്ചെ 4 മണി മുതലാണ് പരിശോധന തുടങ്ങിയത്. ചെന്നൈയിൽ മാത്രം 8 ഇടങ്ങളിൽ പരിശോധന നടന്നു. മൊബൈൽ ഫോണുകളും ചില രേഖകളും പിടിച്ചെടുത്തതായി സൂചന ഉണ്ട്.
കേസിൽ നാലാം തവണയാണ് എൻ ഐ എ പരിശോധന നടക്കുന്നത്. 2022 ഒക്ടോബറിൽ കോട്ട ഈശ്വരൻ ക്ഷേത്രത്തിനു മുന്നിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തതിട്ടുള്ളത്.
ഹൈദരാബാദ് സംഘം പാലക്കാട്ട്, എൻഐഎ റെയിഡ്, ഇസ്മയിലിൻ്റെ ഫ്ലാറ്റിൽ പരിശോധന, ഫോൺ പിടിച്ചെടുത്തു
അതേസമയം കഴിഞ്ഞ ദിവസം പാലക്കാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത തെലങ്കാനയിലെ യു എ പി എ കേസുമായി ബന്ധപ്പെട്ട് പാലക്കാട്ട് എൻ ഐ എ റെയിഡ് നടന്നു എന്നതാണ്. മനുഷ്യാവകാശ പ്രവർത്തകർ സി പി റഷീദിൻ്റെ സഹോദരൻ ഇസ്മയിലിൻ്റെ യാക്കരയിലെ ഫ്ലാറ്റിലാണ് എൻ ഐ എ സംഘം റെയിഡ് നടത്തിയത്. ഇസ്മായിലിൻ്റെ ഫോൺ എൻ ഐ എ സംഘം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദിൽ നിന്നുള്ള എൻ ഐ എ സംഘമാണ് പരിശോധന നടത്തിയത്. ഹൈദരാബാദിൽ മാവോയിസ്റ്റ് പ്രവർത്തകൻ 2023 അറസ്റ്റിലായിരുന്നു. ഈ അന്വേഷണത്തിൻ്റെ ഭാഗമായാണ് പരിശോധന നടന്നതെന്നാണ് എൻ ഐ എ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം. മലപ്പുറത്തുള്ള സി പി റഷീദിന്റെ കുടുംബ വീട്ടിലും റൈഡ് നടന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam