Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം ലുലുമാളിലൊരു ഉഗ്രൻ കാഴ്ചയുടെ വസന്തം, വേഗം വിട്ടാൽ കാണാം! ഇനി 2 ദിനം കൂടി അപൂർവ്വതകളുടെ പുഷ്പമേള

സിനിമ താരം സൗപര്‍ണിക സുഭാഷാണ് ലുലു മാളിലെ പുഷ്പമേള ഉദ്ഘാടനം ചെയ്തത്

lulu mall latest news tvm lulu mall flower show details here asd
Author
First Published Feb 9, 2024, 7:43 PM IST

തിരുവനന്തപുരം: പ്രകൃതിയുടെ അപൂര്‍വ്വതകളുമായി ലുലുമാളില്‍ പുഷ്പമേള. നിരവധി സവിശേഷതകൾ നിറഞ്ഞുനിൽക്കുന്ന പുഷ്പമേള ലുലു മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ സിനിമ താരം സൗപര്‍ണിക സുഭാഷാണ് ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം ലുലുവിലെ പുഷ്പമേള ഞായറാഴ്ചയാണ് സമാപിക്കുക.

ഒന്ന് 3600 രൂപ, മറ്റൊന്ന് 2800, 'പുതിയ' വിലയിട്ട് സർക്കാർ! സ്ഥാനമൊഴിഞ്ഞ മന്ത്രിക്കും പിഎസിനും പഴയ മൊബൈൽ നൽകും

പുഷ്പമേളയുടെ വിശേഷങ്ങൾ ഇങ്ങനെ

ലോകത്തെ ഏറ്റവും മധുരമുള്ള പഴത്തിന്‍റെ തൈ. ഭാഗ്യ സസ്യമെന്ന് പേര് കേട്ട ചെടി. മുക്കാൽക്കിലോ ഭാരം വരുന്ന പഴം നൽകുന്ന സസ്യം. വെള്ളം നിറച്ച് കമഴ്ത്തി വെച്ചാലും ചോരാത്ത കളിമണ്‍ മാജിക് കൂജ. ലുലു മാളിലാരംഭിച്ച വിപുലമായ പുഷ്പമേളയില്‍ പ്രകൃതിയുടെ ഇത്തരം അപൂര്‍വ്വതകളുടെ കാഴ്ചകൾ നിരവധിയാണ്.

തായ്ലന്‍ഡ്, ബ്രസീല്‍, മലേഷ്യ  ഉള്‍പ്പെടെ ലോകരാജ്യങ്ങളിലെ പുഷ്പ-ഫല സസ്യങ്ങളുടെയും വളര്‍ത്തുമൃഗങ്ങളുടെയും വേറിട്ട കാഴ്ചകളാണ് ലുലു പുഷ്പമേളയെ ആകര്‍ഷകമാക്കുന്നത്. പിച്ചര്‍, വെറിഗേറ്റഡ് ജെയ്ഡ്, കലാത്തിയ, മിക്കാഡോ, പച്ചീര, ഇസെഡ്-ഇസെഡ്, ആന്തൂറിയം, ഓര്‍ക്കിഡ്, അഡേണിയം, സില്‍വര്‍ ഡസ്റ്റ്, മണിമുല്ല, ഓര്‍ണമെന്‍റല്‍ കാബേജ്, മെലെസ്റ്റോമ ഉള്‍പ്പെടെ ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഗാര്‍ഡനിംഗിന് അനുയോജ്യമായവ, വായു ശുദ്ധീകരണ സസ്യങ്ങള്‍, പല വര്‍ണ്ണങ്ങളിലുള്ള റോസ, ബോഗണ്‍വില്ല അടക്കം സസ്യങ്ങളുടെയും പുഷ്പങ്ങളുടെയും ആയിരത്തഞ്ഞൂറിലധികം വൈവിധ്യങ്ങളാണ് മേളയിലുള്ളത്. 10 വര്‍ഷം കൊണ്ട് സിഗ് സാഗ് ആകൃതിയില്‍ വേരുകള്‍ വളരുന്ന ഫിഗ് ബോണ്‍സായി, ഒന്‍പത് വര്‍ഷം കൊണ്ട് വളരുന്ന വായുശുദ്ധീകരണ സസ്യമായ മണി ജേഡ് തുടങ്ങിയവയും കൗതുകക്കാഴ്ചകളാണ്. 

മാംഗോസ്റ്റീൻ, മരമുന്തിരി, സീഡ്ലസ് ഹണിവാട്ടര്‍ ആപ്പിള്‍, ബനാന സപ്പോട്ട, തേന്‍ അമ്പഴം, മിറാക്കിള്‍ ഫ്രൂട്ട്, അബിയു, വെല്‍വെറ്റ് ആപ്പിള്‍, ഇസ്രയേല്‍ അത്തി, തായ്ലന്‍ഡ് ചാംബ, പീനട്ട് ബട്ടര്‍, റോസ് മേരി, റെഡ് ഗുവ തുടങ്ങി ആറ്  മുതല്‍ പന്ത്രണ്ട് മാസം കൊണ്ട് കായ്ക്കുന്ന ഫലസസ്യങ്ങളുടെ തൈകളും മേളയില്‍ ലഭ്യമാണ്. കരീബിയന്‍ ദ്വീപുകളില്‍ നിന്നെത്തിയ കുഞ്ഞന്‍ ദിനോസറായ ഇഗ്വാന, പൈത്തണ്‍ വിഭാഗത്തില്‍പ്പെട്ട കുഞ്ഞന്‍ പെരുമ്പാമ്പ് ഉള്‍പ്പെടെ മനുഷ്യരുമായി വേഗം ഇണങ്ങുന്ന വളര്‍ത്തുമൃഗങ്ങളും, പെറ്റ്സ് ആക്സസറീസും പ്രദര്‍ശനത്തിനുണ്ട്. വൈവിധ്യമാര്‍ന്ന കളിമണ്‍ ചട്ടികള്‍, ഗാര്‍ഡനിംഗ് ഫര്‍ണിച്ചര്‍ എന്നിങ്ങനെ ഗാര്‍ഡനിംഗ് ഉപകരണങ്ങളുടെ പുത്തന്‍ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്നു എന്നതും മേളയെ ശ്രദ്ധേയമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios