ബിജെപി സഖ്യത്തിന്റെ പേരിൽ എതിർപ്പ് ശക്തം; അണ്ണാ ഡിഎംകെയിൽ ഇപിഎസ്-ഒപിഎസ് പക്ഷങ്ങൾ പോരിലേക്ക്

By Web TeamFirst Published Aug 15, 2020, 2:28 PM IST
Highlights

തേനിയിൽ എടപ്പാടി പളനി സ്വാമിയുടെ ചിത്രത്തിൽ കരിഓയിൽ ഒഴിച്ചു. ബിജെപി സഖ്യത്തിന്റെ പേരിൽ എതിർപ്പ് ശക്തമായതിന് പിന്നാലെയാണ് ഭിന്നത രൂക്ഷമായിരിക്കുന്നത്

ചെന്നൈ: ബിജെപി സഖ്യത്തിന്റെ പേരിൽ തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയിൽ ഭിന്നത ശക്തം. ഇടപ്പാടി പളനി സ്വാമി-ഒ പനീർശെൽവം പക്ഷങ്ങൾ പരസ്പരം കുറ്റപ്പെടുത്തൽ പരസ്യമാക്കുകയാണ്. മുഖ്യമന്ത്രിക്കും അനുയായികൾക്കുമെതിരെ പത്ത് മന്ത്രിമാരുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി കൂടിയായ ഒ പനീർശെൽവം കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ഒരു വിഭാഗം നേതാക്കൾ യോഗം ചേർന്നു. പനീർസെൽവം അടുത്ത മുഖ്യമന്ത്രിയെന്ന് പറഞ്ഞ് പലയിടത്തും പോസ്റ്റർ പതിച്ചു. തേനിയിൽ എടപ്പാടി പളനി സ്വാമിയുടെ ചിത്രത്തിൽ കരിഓയിൽ ഒഴിച്ചു. ബിജെപി സഖ്യത്തിന്റെ പേരിൽ എതിർപ്പ് ശക്തമായതിന് പിന്നാലെയാണ് ഭിന്നത രൂക്ഷമായിരിക്കുന്നത്.

click me!