'ജനാധിപത്യത്തിന്‍റെ അസ്ഥിവാരമിളക്കുന്നു'; കണ്ണന്‍ ഗോപിനാഥിന് പിന്നാലെ വീണ്ടും ഐഎഎസ് ഉദ്യോഗസ്ഥന്‍റെ രാജി

By Web TeamFirst Published Sep 6, 2019, 4:49 PM IST
Highlights

കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥനും രാജി വെച്ചിരുന്നു. 

ബംഗളൂരു: കണ്ണന്‍ ഗോപിനാഥിന് പിന്നാലെ കേന്ദ്രസര്‍ക്കാറിനോടുള്ള വിയോജിപ്പുകള്‍ പ്രകടിപ്പിച്ച് മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനും രാജിവെച്ചു. ദക്ഷിണ കന്നഡ ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ എസ് ശശികാന്ത് സെന്തിലാണ് വെള്ളിയാഴ്ച രാജി സമര്‍പ്പിച്ചത്. ജനാധിപത്യത്തിന്‍റെ ആണിക്കല്ലുകളില്‍ വിട്ടുവീഴ്ച ചെയ്യുന്നുവെന്ന് അദ്ദേഹം സുഹൃത്തുക്കള്‍ക്കളെ അഭിസംബോധന ചെയ്ത് എഴുതിയ കത്തില്‍ വ്യക്തമാക്കി. സര്‍ക്കാറുമായി ഒത്തുപോകില്ലെന്ന് വ്യക്തമാക്കിയാണ് ശശികാന്ത് സെന്തില്‍ രാജി വെച്ചത്.

വലിയ രീതിയില്‍ ജനാധിപത്യത്തിന്‍റെ ആണിക്കല്ലില്‍ വിട്ടുവീഴ്ച ചെയ്യുന്ന സര്‍ക്കാര്‍ ഭരിക്കുന്ന സാഹചര്യത്തില്‍ സിവില്‍ സര്‍വന്‍റെന്ന നിലയില്‍ തുടരുന്നത് അധാര്‍മികമാകും.നിലവിലെ സാഹചര്യം അനുസരിച്ച് വരും ദിവസങ്ങളില്‍ ഈ സ്ഥാനത്ത് തുടരാന്‍ കൂടുതല്‍ ബുദ്ധിമുട്ടാകുമെന്നും ഐഎഎസിന് പുറത്തുനിന്ന് തന്‍റെ ജവസേവനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് തമിഴ്നാട്ടുകാരനായ ശശികാന്ത് സെന്തില്‍. 2017ലാണ് ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേല്‍ക്കുന്നത്. തന്‍റെ രാജി തികച്ചും വ്യക്തിപരമാണെന്നും ശശികാന്ത് വ്യക്തമാക്കിയി. കേന്ദ്ര സര്‍ക്കാറിന്‍റെ നയത്തില്‍ പ്രതിഷേധിച്ച് ജോലി രാജിവെക്കുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് ശശികാന്ത് സെന്തില്‍. കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥനും രാജി വെച്ചിരുന്നു. 

ശശികാന്ത് സെന്തില്‍ സുഹൃത്തുക്കള്‍ക്കെഴുതിയ കത്ത്

click me!