TN Local Body Election : തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ചൊവ്വാഴ്ച; 268 കേന്ദ്രങ്ങൾ

Web Desk   | Asianet News
Published : Feb 21, 2022, 01:35 PM ISTUpdated : Feb 21, 2022, 10:48 PM IST
TN Local Body Election :  തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ചൊവ്വാഴ്ച; 268 കേന്ദ്രങ്ങൾ

Synopsis

സംസ്ഥാനത്തെ 21 കോർപ്പറേഷനുകൾ, 138 മുനിസിപ്പാലിറ്റികൾ, 490 ടൗൺ പഞ്ചായത്തുകൾ, 649 നഗര തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ 12,838 തസ്തികകളിലേക്കാണ് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടന്നത്. 

ചെന്നൈ: അടുത്തിടെ നടന്ന തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പിന്റെ (Tamil Nadu Local Body Election) വോട്ടെണ്ണൽ (Tuesday) ചൊവ്വാഴ്ച നടക്കും (Vote Counting). 640-ലധികം നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 12,500-ലധികം വാർഡ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ ശനിയാഴ്ചയാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടന്നത്. 268 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്തെ 21 കോർപ്പറേഷനുകൾ, 138 മുനിസിപ്പാലിറ്റികൾ, 490 ടൗൺ പഞ്ചായത്തുകൾ, 649 നഗര തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ 12,838 തസ്തികകളിലേക്കാണ് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടന്നത്. നിരവധി സ്വതന്ത്രർ ഉൾപ്പെടെ 74,416 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

21 കോർപ്പറേഷനുകളിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനാണ് - 43.59 ശതമാനം, കരൂരിൽ 75.84 ശതമാനം പോളിംഗ് ശനിയാഴ്ച നടന്നതായി തമിഴ്നാട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (ടിഎൻഎസ്ഇസി) അറിയിച്ചു. മുനിസിപ്പാലിറ്റികളിൽ ധർമ്മപുരിയിൽ 81.37 ശതമാനവും നീലഗിരിയിൽ 59.98 ശതമാനവും പോളിങ് രേഖപ്പെടുത്തി.

മൊത്തത്തിൽ, ടൗൺ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യഥാക്രമം 74.68 ശതമാനവും 68.22 ശതമാനവും നല്ല പോളിംഗ് രേഖപ്പെടുത്തി, ഉയർന്ന നഗരവൽക്കരിക്കപ്പെട്ട കോർപ്പറേഷനുകളിൽ 52.22 ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്.  ചിലയിടങ്ങളിൽ ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ തമ്മിലുള്ള വാക്കേറ്റവും ബഹളവും സംഭവിച്ചതും മാത്രമാണ് ആശങ്ക ജനിപ്പിച്ച സംഭവങ്ങൾ.

ചില പോളിങ് സ്‌റ്റേഷനുകളിൽ ഇവിഎമ്മുകൾ തകരാറിലായതിനെ കുറിച്ചും പരാതികൾ ഉയർന്നിരുന്നു. സംസ്ഥാനത്ത് പണം വിതരണം നടത്തിയെന്ന ആരോപണവും ഉയർന്നു വന്നിരുന്നു. സംസ്ഥാനത്തുടനീളം ഡിഎംകെ പണം വിതരണം ചെയ്തതായി ബിജെപി ആരോപിച്ചു. ഒരു ദശാബ്ദത്തിന് ശേഷമാണ് തമിഴ്‌നാട്ടിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് എഐഎഡിഎംകെ അധികാരത്തിലിരുന്ന 2011ലാണ് അവസാനമായി വോട്ടെടുപ്പ് നടന്നത്.

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി