കേരളത്തിന്റെ എഐസിസി ചുമതലയിൽ നിന്ന് താരിഖ് അൻവറിനെ മാറ്റി; പകരം ദീപാദാസ് മുൻഷി

Published : Dec 23, 2023, 07:58 PM ISTUpdated : Dec 23, 2023, 10:45 PM IST
കേരളത്തിന്റെ എഐസിസി ചുമതലയിൽ നിന്ന് താരിഖ് അൻവറിനെ മാറ്റി; പകരം ദീപാദാസ് മുൻഷി

Synopsis

സച്ചിൻ പൈലറ്റ് ഛത്തീസ്ഗഡിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ആയും തുടരും. രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. 

ദില്ലി:ലോക്സഭ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ അഴിച്ചുപണി. കേരളത്തിന്‍റെ ചുമതല ദീപ ദാസ്‍മുൻഷിക്ക് നല്‍കി.   താരിഖ് അൻവറിനെ സ്ഥാനത്ത് നിന്ന് മാറ്റിയാണ് നിയമനം. സംഘടന ജനറല്‍ സെക്രട്ടറിയായി കെ സി വേണുഗോപാല്‍ തുടരും. രമേശ് ചെന്നിത്തലക്ക് മഹാരാഷ്ട്രയുടെ ചുമതല നൽകി. യുപിയുടെ ചുമതലയുണ്ടായിരുന്ന പ്രിയങ്കഗാന്ധി ജനറൽ സെക്രട്ടറിയായി തുടരുമെങ്കിലും പ്രത്യേക ചുമതലകള്‍ നല്‍കിയിട്ടില്ല.    സച്ചിൻ പൈലറ്റിനെ ഛത്തീസഗ്ഡിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും മുകുള്‍ വാസ്നക്കിനെ ഗുജറാത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും നിയമിച്ചു. ട്രഷറർ അജയ് മാക്കനൊപ്പം രണ്ട് ജോയിന്‍റ് ട്രഷറർമാരെയും എഐസിസി നിയമിച്ചിട്ടുണ്ട്.  അതേസമയം  പ്രിയങ്കഗാന്ധിക്ക് ചുമതല നല്‍കാത്തതിനെ ബിജെപി പരിഹസിച്ചു. ഗാന്ധി കുടുംബം ഉത്തരവാദിത്വം  ഏറ്റെടുക്കുന്നില്ലെന്നായിരുന്നു അമിത് മാളവ്യയുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം
വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി