
ദില്ലി: കേരളത്തിലെ മുഖ്യമന്ത്രിപദത്തിന് കെ സി വേണുഗോപാൽ യോഗ്യനെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം താരിഖ് അൻവർ. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ സി അനുഭവ പരിചയമുള്ള നേതാവാണെന്നും കേരള രാഷ്ട്രീയത്തിൽ സജീവമാണെന്നും പറഞ്ഞ താരിഖ് അൻവർ കെസി കേരളത്തിലേക്ക് പോയാൽ പ്രതിസന്ധിയില്ലെന്നും ചൂണ്ടിക്കാട്ടി. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരാൻ നിരവധി പേരുണ്ട്. പന്ത്രണ്ട് ജനറൽ സെക്രട്ടറിമാർ നിൽക്കുന്നു. സംഘടന ചുമതല കിട്ടുന്നതിന് മുൻപ് കെസി ജനറൽ സെക്രട്ടറിമാരിൽ ഒരാൾ മാത്രമായിരുന്നു. രാഹുലിൻ്റെ തീരുമാനം നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മനസിൽ എന്തെന്നറിയില്ല. കെ സിക്ക് ആഗ്രഹമുണ്ടെങ്കിൽ അംഗീകരിക്കേണ്ടതാണെന്നും താരിഖ് അൻവർ പറഞ്ഞു. മുൻപ് കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു താരിഖ് അൻവർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam