
ദില്ലി: നൊബേല്‍ സമ്മാന ജേതാവ് (Nobel prize winner) മലാല യുസഫ്‌സായി (Malala Yousafzai marriage) പാകിസ്ഥാനി (Pakistan) യുവാവിനെ വിവാഹം കഴിച്ചത് ഞെട്ടിച്ചെന്ന് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍(Taslima Nasreen). ''മലാലക്ക് വെറും 24 വയസ്സ് മാത്രമാണ് പ്രായം. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ പോയ മലാല അവിടെ പുരോഗമനാശയമുള്ള ഇംഗ്ലീഷ് യുവാവുമായി പ്രണയിത്തിലാകുമെന്നാണ് കരുതിയത്. മലാല 30 വയസ്സിന് മുമ്പ് വിവാഹിതയാകുമെന്നും കരുതിയില്ല''-തസ്ലീമ നസ്‌റിന്‍ ട്വീറ്റ് ചെയ്തു. ബുധനാഴ്ചയാണ് മലാലയുടെ വിവാഹ വാര്‍ത്ത പുറത്തുവന്നത്.
മലാല തന്നെയാണ് തന്റെ വിവാഹക്കാര്യം ട്വീറ്റ് ചെയ്തത്. വിവാഹ ചിത്രങ്ങളും പങ്കുവച്ചു.പാകിസ്ഥാന്‍ ക്രിക്കറ്റ് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണു (Aseer Malik) വരന്‍. ബര്‍മിങ്ഹാമിലെ വസതിയില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി നിലകൊണ്ടതിന് 2012ല്‍ പതിനഞ്ചാം വയസില്‍ പാക്ക് താലിബാന്‍ ഭീകരരുടെ വെടിയേറ്റതോടെയാണു മലാല ലോകശ്രദ്ധ നേടിയത്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി യുഎന്നില്‍ പ്രസംഗിച്ച മലാലയ്ക്ക് 2014 ല്‍ പതിനേഴാം വയസ്സില്‍ നൊബേല്‍ സമ്മാനം ലഭിച്ചു. ബ്രിട്ടനിലായിരുന്നു മലാലയും കുടുംബവും താമസിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam