ഇൻ്റർനെറ്റ് ഉപയോഗത്തിനായി പുതിയ ഡിജിറ്റൽ നിയമം 2022-ൽ വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

By Web TeamFirst Published Nov 10, 2021, 5:15 PM IST
Highlights

നിയമരൂപീകരണത്തിൻ്റെ ആദ്യപടിയായി സംസ്ഥാനങ്ങളിലെ ഐടി വകുപ്പ് മന്ത്രിമാരുടെ യോഗം വിളിക്കുമെന്നും 2022 ഓടെ നിയമരൂപീകരണത്തിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. 

ദില്ലി: രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗത്തിന് പുതിയ ഡിജിറ്റൽ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇൻ്റർനെറ്റ് ഉപയോഗത്തിൽ തുല്യത, സുരക്ഷ, വിശ്വാസം എന്നിവ ഉറപ്പാക്കുന്നതാകും പുതിയ നിയമമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടേയും പ്രൊഫഷണലുകളുടേയും അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി പരിഗണിച്ചാകും പുതിയ ഡിജിറ്റൽ നിയമം നടപ്പിലാക്കുക.  നിയമരൂപീകരണത്തിൻ്റെ ആദ്യപടിയായി സംസ്ഥാനങ്ങളിലെ ഐടി വകുപ്പ് മന്ത്രിമാരുടെ യോഗം വിളിക്കുമെന്നും 2022 ഓടെ നിയമരൂപീകരണത്തിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. 

click me!