ബംഗളൂരുവിൽ ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തി മൂന്നംഗ സംഘം കാറുമായി കടന്നുകളഞ്ഞതായി പരാതി

Published : Jan 21, 2020, 05:21 PM ISTUpdated : Jan 21, 2020, 05:57 PM IST
ബംഗളൂരുവിൽ ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തി മൂന്നംഗ സംഘം കാറുമായി കടന്നുകളഞ്ഞതായി പരാതി

Synopsis

ബംഗളൂരുവിലെ നന്ദിനി ലേ ഔട്ടിനു സമീപം നിർത്തിയിട്ടിരുന്ന കാറിൽ വിശ്രമിക്കുമ്പോഴായിരുന്നു സംഭവമെന്ന് ചേതൻ പരാതിയിൽ പറഞ്ഞു.  

ബംഗളൂരു: ബംഗളൂരുവിൽ ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തി മൂന്നംഗ സംഘം കാറുമായി കടന്നുകളഞ്ഞതായി പരാതി. നിർത്തിയിട്ടിരുന്ന ടാക്സിയിൽ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി ഭീഷണിപ്പെടുത്തിയാണ് സംഘം കാറുമായി കടന്നുകളഞ്ഞത്. സ്വകാര്യ ടാക്സി ഡ്രൈവറാ‌യ ചേതനാണ് പൊലീസിൽ പരാതി നൽകിയത്.

ബംഗളൂരുവിലെ നന്ദിനി ലേ ഔട്ടിനു സമീപം നിർത്തിയിട്ടിരുന്ന കാറിൽ വിശ്രമിക്കുമ്പോഴായിരുന്നു സംഭവമെന്ന് ചേതൻ പരാതിയിൽ പറഞ്ഞു. രാത്രി രണ്ടു മണിയോടെയാണ് കാറിന്റെ വാതിൽ തുറക്കണമെന്നാവശ്യപ്പെട്ട് മൂന്നുപേർ എത്തിയത്. ഉടനെ വാതിൽ ലോക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും അബദ്ധത്തിൽ തുറന്നു പോവുകയായിരുന്നു. തുടർന്ന് അക്രമി സംഘം തന്നെ വലിച്ചിഴച്ച് പുറത്തിടുകയും മരത്തടികൊണ്ട് തലക്കടിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി തന്റെ കൈയിലുള്ള മൊബൈൽഫോണും 22,000 രൂപയും തട്ടിയെടുത്തതായും ചേതൻ  കൂട്ടിച്ചേർത്തു.

‌‌എതിർക്കാൻ ശ്രമിച്ചെങ്കിലും ആക്രമിക്കുമെന്ന ഭയത്താൽ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തുള്ള ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് പൊലീസിൽ പരാതി നൽകിയതെന്നും ചേതൻ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവം നടന്ന സ്ഥലത്ത് സിസിടിവി ഇല്ലായിരുന്നുവെന്നും നന്ദിനി ലേ ഔട്ട് പൊലീസ് വ്യക്തമാക്കി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുഴിച്ച് കുഴിച്ച് ചെന്നപ്പോൾ അതാ മണ്ണിനടിയിൽ തിളങ്ങുന്നു, വെറും 20 ദിവസത്തിൽ വന്ന മഹാഭാഗ്യം; യുവാക്കളുടെ ജീവിതം തന്നെ മാറ്റി
ആരാണ് തമിഴ്നാട്ടിൽ നിന്നുള്ള സുപ്രിയ സാഹു ഐഎഎസ്; യുഎൻ 'ചാമ്പ്യൻസ് ഓഫ് ദ എർത്ത്' ബഹുമതി നേടിയ കരുത്തുറ്റ ഓഫീസറെ അറിയാം