അധ്യാപകൻ്റെ ഇടിയേറ്റ് വിദ്യാർത്ഥിയുടെ ഇടത് കണ്ണിൽ രക്തം കട്ടപിടിച്ചു, അപകടനില തരണം ചെയ്‌തു; കേസെടുത്ത് മൈസൂരു പൊലീസ്

Published : Sep 08, 2026, 01:28 PM IST
student

Synopsis

കർണാടകയിലെ മൈസൂരുവിൽ അധ്യാപകന്റെ മർദ്ദനമേറ്റ് 16 വയസ്സുകാരനായ വിദ്യാർത്ഥിയുടെ കണ്ണിൽ രക്തം കട്ടപിടിച്ചു. സെൻ്റ് ഫിലോമിനാസ് ഹൈസ്‌കൂളിലെ അധ്യാപകനായ സുരേഷാണ് വിദ്യാർത്ഥിയെ മർദിച്ചത്. വിവരം പുറത്തുപറഞ്ഞാൽ ടി.സി നൽകി പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവിന്റെ പരാതിയിൽ പറയുന്നു.

മൈസൂരു: കർണാടകയിലെ മൈസൂരുവിൽ അധ്യാപകന്റെ മർദ്ദനമേറ്റ് 16 വയസ്സുകാരനായ വിദ്യാർത്ഥിയുടെ കണ്ണിൽ രക്തം കട്ടപിടിച്ചു. ക്രൂരമായ ആക്രമണത്തിന് ഇരയായ റെഹാൻ ഷെരീഫ് എന്ന വിദ്യാർത്ഥി നിലവിൽ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. മൈസൂരുവിലെ സെൻ്റ് ഫിലോമിനാസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിയെ ഇതേ സ്‌കൂളിലെ അധ്യാപകനായ സുരേഷാണ് മർദിച്ചതെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ വ്യക്തമാക്കുന്നത്.

വിവരമറിഞ്ഞതിനെ തുടർന്ന് കുട്ടിയുടെ പിതാവ് വസീം ഷെരീഫ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. മർദ്ദനവിവരം പുറത്തുപറഞ്ഞാൽ സ്‌കൂളിൽ നിന്ന് ടി.സി നൽകി പുറത്താക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത മൈസൂരു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധ്യാപകനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റീലിന് വേണ്ടി ഡാമിലേക്ക് ഒറ്റച്ചാട്ടം, പതിച്ചത് പാറയിൽ; യുവാവിൻ്റെ ഇരുകാലുകളും ഒടിഞ്ഞു
പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി