ക്ലാസിൽ സംസാരിച്ചതിന് ചൂരല്‍ പ്രയോഗം, 11കാരി നേരിട്ടത് ക്രൂര മര്‍ദനം; അച്ഛന്‍റെ പരാതിയിൽ അധ്യാപികക്കെതിരെ കേസ്

Published : Mar 25, 2025, 01:16 PM ISTUpdated : Mar 25, 2025, 01:18 PM IST
ക്ലാസിൽ സംസാരിച്ചതിന് ചൂരല്‍ പ്രയോഗം, 11കാരി നേരിട്ടത് ക്രൂര മര്‍ദനം; അച്ഛന്‍റെ പരാതിയിൽ അധ്യാപികക്കെതിരെ കേസ്

Synopsis

ക്ലാസില്‍ സംസാരിക്കുന്നു എന്ന് ആരോപിച്ചാണ് 11 വയസുകാരിയെ അധ്യാപിക ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചത്.

മുംബൈ: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച അധ്യാപികയ്ക്കെതിരെ കേസെടുത്ത് പൊലീസ്. മുംബൈയിലെ ചെമ്പൂരിലെ ഒരു സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക ക്രൂരമായി മര്‍ദിച്ചത്. കുട്ടിയെ ചൂരല്‍ ഉപയോഗിച്ച് തല്ലുകയായിരുന്നു.കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

ക്ലാസില്‍ സംസാരിക്കുന്നു എന്നും പിന്നിലേക്ക് തിരിഞ്ഞിരിക്കുന്നു എന്നും ആരോപിച്ചാണ് 11 വയസുകാരിയെ അധ്യാപിക ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ കൈത്തണ്ടയിലും പുറത്തും അരക്കെട്ടിലും പലതവണ അടിച്ചെന്നും അധ്യാപികയുടെ അതിക്രമത്തില്‍ കുട്ടിക്ക് പരിക്കുപറ്റിയെന്നും കാണിച്ചുകൊണ്ടാണ് പിതാവ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ഭാരതീയ ന്യായ സംഹിതയിലേയും ജുവനൈല്‍  ജസ്റ്റിസ് ആക്ടിലേയും വകുപ്പുകള്‍ ചേര്‍ത്ത് അധ്യാപികയ്ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

Read More:നാലുവർഷത്തെ പ്രണയം വീട്ടുകാർ എതിർത്തു, മറ്റൊരാളുമായി വിവാഹം നടത്തി; യുവതി ഭർത്താവിനെ കൊന്നത് ക്വട്ടേഷൻ നൽകി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?
കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി