ദേശീയപതാക ഉയർത്താനുള്ള കൊടിമരം സ്ഥാപിക്കുന്നതിനിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു, മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

Published : Aug 15, 2026, 03:48 PM IST
Mortuary

Synopsis

ഒഡീഷയിലെ ബാലാസോറിൽ സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കേറ്റ് അധ്യാപകൻ മരിച്ചു. കൊടിമരമായി ഇരുമ്പ് പൈപ്പ് സ്ഥാപിക്കുന്നതിനിടെ ഹൈ-ടെൻഷൻ ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു.

ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഒഡീഷയിലെ ബാലാസോർ ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലാണ് അപകടം നടന്നത്. സ്കൂളിലെ കായിക അധ്യാപകനായ പ്രിയവ്രത ബെഹറയാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.

സ്വാതന്ത്ര്യദിന പതാക ഉയർത്തുന്നതിനുള്ള തറയിൽ കൊടിമരമായി ഇരുമ്പ് പൈപ്പ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രിയവ്രത ബെഹറക്ക് ഷോക്കേറ്റത്. സ്കൂളിന് മുകളിലൂടെ കടന്നുപോകുന്ന ഉയർന്ന ശേഷിയുള്ള വൈദ്യുതി ലൈനിൽ ഇരുമ്പ് പൈപ്പ് അബദ്ധത്തിൽ തട്ടിയാണ് ഷോക്കേറ്റതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അധ്യാപകനെ സഹായിക്കാൻ തൊട്ടടുത്തുണ്ടായിരുന്ന മൂന്ന് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അധ്യാപകൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കർണാടകയിൽ വനംവകുപ്പിന്റെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, രോഷാകുലരായ നാട്ടുകാർ ഓഫീസ് അടിച്ചുതകർത്തു; പ്രദേശത്ത് സംഘർഷാവസ്ഥ
ബെംഗളൂരു മലയാളികൾക്ക് ആശ്വാസം, ഓണം ഹാപ്പിയാകും, കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കി വന്ദേഭാരത് എക്സ്പ്രസ്