
കര്‍നാല്‍: ലവ് ഫോര്‍മുല ക്ലാസില്‍ പഠിപ്പിച്ച അധ്യാപകന് സസ്പെന്‍ഷന്‍. ഹരിയാനയിലെ കണക്ക് അധ്യാപകനാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും എട്ടിന്‍റെ പണി കിട്ടിയത്. കുട്ടികള്‍ക്ക് ക്ഷമാപണം അറിയിച്ചുകൊണ്ട് ചരണ്‍ സിംഗ് കത്ത് അയച്ചെങ്കിലും ഇയാളെ സസ്പെന്‍റ് ചെയ്തു. മൊബൈലില്‍ ഷൂട്ട് ചെയ്ത വീഡിയോ വിദ്യാര്‍ത്ഥികളിലൊരാള്‍ പ്രിന്‍സിപ്പലിനെ കാണിച്ചതോടെയാണ് അധ്യാപകന് സസ്പെന്‍ഷന്‍ കിട്ടിയത്.
നാല് ഫോർമുലകളാണ് അധ്യാപകന്‍ ബോർഡില്‍ എഴുതിയത്. അടുപ്പം- ആകർഷണം = സൗഹൃദം, അടുപ്പം + ആകര്‍ഷണം = പ്രണയബന്ധം, ആകര്‍ഷണം- അടുപ്പം = ക്രഷ് എന്നുമാണ് അധ്യാപകന്‍റെ 'റിലേഷന്‍ഷിപ്പ് ഫോര്‍മുലകള്‍'. ഈ ഫോര്‍മുലകള്‍ അധ്യാപകന്‍ വിവരിക്കുന്നത് ഹിന്ദിയിലാണ് .
എങ്ങനെയാണ് ഭാര്യഭര്‍ത്താക്കന്മാരുടെ ഇടയില്‍ പ്രായം കൂടുംതോറും ആകര്‍ഷണം കുറയുന്നതന്നും അവരില്‍ സൗഹൃദം ഉണ്ടാകുന്നതെന്നും അധ്യാപകന്‍ കുട്ടികളോട് വിവരിക്കുന്നുണ്ട്. ഓരോ ഫോര്‍മുലയും അധ്യാപകന്‍ വിവരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam