
ധാർവാഡ്: കർണാടകയിലെ ധാർവാഡിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് രണ്ട് പേർ മരിച്ചു.15 ലധികം പേർക്ക് പരിക്കേറ്റു. 40 ഓളം പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ബംഗളൂരുവിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള കുമാരേശ്വറിലാണ് കെട്ടിടം തകർന്ന് വീണ് അപകടമുണ്ടായത്.
രണ്ട് വർഷത്തോളമായി നിർമാണം പുരോഗമിക്കുന്ന കെട്ടിടമാണ് തകർന്ന് വീണത്. അപകടസമയത്ത് കെട്ടിടത്തിന് സമീപം 100 ലധികം പേരുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. അഗ്നിശമന സേനയടക്കമുള്ളവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടവിവരം ഞെട്ടലുണ്ടാക്കിയെന്നും രക്ഷാ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam