
ദില്ലി: ദില്ലി വിമാനത്താവളത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചെങ്കിലും ചില വിമാനങ്ങൾ വൈകുന്നത് തുടരുന്നു. എന്നാൽ ഭൂരിഭാഗം വിമാനങ്ങളും കൃത്യ സമയം പാലിക്കുന്നുണ്ടെന്നാണ് വിമാനത്താവള അധികൃതർ പറയുന്നത്. ഇന്നലെ 800 വിമാനങ്ങളാണ് തകരാർ കാരണം വൈകിയത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും, യാത്രക്കാർ വിമാന കമ്പനികളുമായി പരമാവധി സമ്പർക്കം പുലർത്തണമെന്നും ഇന്നും ദില്ലി വിമാനത്താവള അധികൃതർ ആവർത്തിച്ചു. കഴിഞ്ഞ ദിവസം എയർ ട്രാഫിക് കൺട്രോൾ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റം തകരാറിലായത്.
ഇതിന് പിന്നാലെ ഉദ്യോഗസ്ഥർ നേരിട്ടാണ് ഫ്ലൈറ്റ് മാന്വൽ കൈകാര്യം ചെയ്തിരുന്നത്. ഇതിന് പിന്നാലെ നിരവധി വിമാനങ്ങളാണ് വൈകിയത്. ഇന്നലെ ആയിരക്കണക്കിന് യാത്രക്കാരാണ് ദില്ലി വിമാനത്താവളത്തിൽ കുടുങ്ങിയത്. ദില്ലി വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായത് പറ്റ്ന, മുംബൈ മുതലായ രാജ്യത്തെ പല വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam