റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളിക്കവേ ട്രെയിനിടിച്ചു; മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം, സംഭവം ബിഹാറിൽ

Published : Jan 03, 2025, 06:19 AM IST
റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളിക്കവേ ട്രെയിനിടിച്ചു; മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം, സംഭവം ബിഹാറിൽ

Synopsis

ബിഹാറിൽ പബ്ജി കളിക്കുന്നതിനിടെ ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർ മരിച്ചു. ഇയർഫോൺ ഉപയോഗിച്ചിരുന്നതിനാൽ ട്രെയിൻ വരുന്നത് കുട്ടികൾ ശ്രദ്ധിച്ചില്ല. റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശിച്ചു.

പട്ന: റെയിൽവെ ട്രാക്കിലിരുന്ന് മൊബൈൽ ഗെയിമായ പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. ഇയർഫോണ്‍ വച്ച് ഗെയിമിൽ മുഴുകിയതിനാൽ, ട്രെയിൻ വരുന്നത് കുട്ടികൾ അറിഞ്ഞില്ല. 

മുഫാസിൽ പൊലീസ് സ്റ്റേഷൻ്റെ കീഴിലുള്ള നർകതിയാഗഞ്ച്-മുസാഫർപൂർ റെയിൽ സെക്ഷനിലാണ് അപകടമുണ്ടായത്. ഫുർകാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് മരിച്ചത്. മാതാപിതാക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സദർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ വിവേക് ​​ദീപ്, റെയിൽവേ പൊലീസ് എന്നിവർ സംഭവ സ്ഥലത്തെത്തി അപകടമുണ്ടായ സാഹചര്യം അന്വേഷിച്ചു.

സംഭവമറിഞ്ഞ് പ്രദേശത്ത് നൂറു കണക്കിനാളുകൾ തടിച്ചുകൂടി. പ്രദേശത്താകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് കുട്ടികളുടെ മരണം. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു. കുട്ടികൾ ഇതുപോലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലിരുന്ന് ഗെയിം കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.


മുളകുപൊടി കണ്ണിലായിട്ടും പൊലീസുകാരന്‍റെ ഭാര്യ ചെറുത്തു, മാലയുടെ കയ്യിൽ കിട്ടിയ ഭാഗവുമായി യുവാവ് ഓടി, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, ലക്ഷ്യം 600 കോടി അധിക വരുമാനം; മാറ്റങ്ങൾ ഇങ്ങനെ
വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ കുതിപ്പ്, ഒപ്പം സഖ്യകക്ഷികളും; തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മുന്നിൽ