ഏറ്റവും കുറവ് കൊവിഡ് പരിശോധന നടക്കുന്നത് ബിഹാറിൽ; സർക്കാർ കണക്കുകൾ മറച്ചുവയ്ക്കുന്നുവെന്നും തേജസ്വി യാദവ്

By Web TeamFirst Published Jul 18, 2020, 12:54 PM IST
Highlights

മുഖ്യമന്ത്രിക്ക് ജനങ്ങളുടെ ജീവനേക്കാൾ വലുത് പ്രതിച്ഛായ ആണോ എന്നും തേജസ്വി യാദവ് ചോദിച്ചു.

പട്ന: ബിഹാറിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം സുതാര്യമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. സർക്കാർ യഥാർത്ഥ കൊവിഡ് കണക്കുകൾ മറച്ച് വയ്ക്കുകയാണെന്നും രാജ്യത്ത് ഏറ്റവും കുറവ് പരിശോധന നടക്കുന്നത് ബിഹാറിലാണെന്നും തേജസ്വി  പറഞ്ഞു.

മുഖ്യമന്ത്രിക്ക് ജനങ്ങളുടെ ജീവനേക്കാൾ വലുത് പ്രതിച്ഛായ ആണോ എന്നും തേജസ്വി യാദവ് ചോദിച്ചു. ബിഹാറിൽ കഴിഞ്ഞ അഞ്ച് ദിവസമായി ആയിരത്തിലേറെ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്ഥിഗതികൾ വിലയിരുത്താൻ കേന്ദ്ര സർക്കാർ മൂന്നംഗ വിദഗ്ധ സംഘത്തെ ബിഹാറിലേക്ക് അയച്ചിട്ടുണ്ട്.

COVID19 testing in Bihar is the lowest in the country. The situation is bad. The state govt is also manipulating COVID19 numbers. Centre is sending a 3-member team to Bihar to review the situation as cases are rising: RJD leader Tejashwi Yadav pic.twitter.com/UyNBz7juLd

— ANI (@ANI)
click me!