ഭൂരേഖകള്‍ അധികൃതര്‍ നല്‍കുന്നില്ല; സ്വയം ശവക്കുഴി എടുത്ത് കര്‍ഷകന്‍

Published : Oct 04, 2019, 06:36 PM IST
ഭൂരേഖകള്‍ അധികൃതര്‍ നല്‍കുന്നില്ല; സ്വയം ശവക്കുഴി എടുത്ത് കര്‍ഷകന്‍

Synopsis

 തന്‍റെ അഞ്ചേക്കര്‍ സ്ഥലത്തിന്‍റെ ആധാരം സുധാകര്‍ റെഡ്ഢി ആവശ്യപ്പെട്ടപ്പോള്‍ റവന്യൂ അധികൃതര്‍ അത് നല്‍കാന്‍ തയാറായില്ല. ഒരു രാഷ്ട്രീയ നേതാവ് ആധാരം നല്‍കരുതെന്ന് പറഞ്ഞെന്നായിരുന്നു അധികൃതരുടെ മറുപടി

ഹൈദരാബാദ്: ഭൂരേഖകള്‍ അധികൃതര്‍ നല്‍കാന്‍ തയാറാവാതിരുന്നതോടെ സ്വയം കുഴിച്ച ശവക്കുഴിയില്‍ തന്നെ മൂടാന്‍ ശ്രമിച്ച് തെലങ്കാനയിലെ കര്‍ഷകന്‍. റവന്യൂ അധികൃതരുടെ നടപടികളില്‍ പ്രതിഷേധിച്ച് സുധാകര്‍ റെഡ്ഢി എന്ന കര്‍ഷകനാണ് ശവക്കുഴി വെട്ടിയത്. തന്‍റെ അഞ്ചേക്കര്‍ സ്ഥലത്തിന്‍റെ ആധാരം സുധാകര്‍ റെഡ്ഢി ആവശ്യപ്പെട്ടപ്പോള്‍ റവന്യൂ അധികൃതര്‍ അത് നല്‍കാന്‍ തയാറായില്ല.

ഒരു രാഷ്ട്രീയ നേതാവ് ആധാരം നല്‍കരുതെന്ന് പറഞ്ഞെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതോടെയാണ് ശവക്കുഴി കുഴിച്ച് തന്നെ തന്നെ മൂടാന്‍ സുധാകര്‍ റെഡ്ഢി തീരുമാനിച്ചത്. തുടര്‍ന്ന് ഗ്രാമവാസികള്‍ എത്തി സുധാകര്‍ റെഡ്ഢിയെ പിന്തിരിപ്പിക്കുകയായിരുന്നു. റവന്യൂ അധികൃതര്‍ തങ്ങളുടെ ഭൂരേഖകള്‍ കൈവശം വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുമ്പം നിരവധി കര്‍ഷകര്‍ രംഗത്ത് വന്നിരുന്നു. 

PREV
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ