
മുംബൈ: ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭരണഘടനയാണ് ഇന്ത്യയുടേതെന്നും അത് ഇഷ്ടമില്ലാത്തവര്‍ക്ക് ഈ രാജ്യത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ 62ാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് മുംബൈയിലെ അകോലയില്‍ വച്ച് ഇക്കാര്യം പറഞ്ഞത്.
1957 ഒക്ടോബര്‍ മൂന്നിന് നാഗ്പൂരിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാപിച്ചത്. ബിആര്‍ അംബേദ്കറുടെ നേതൃത്വദത്തില്‍ തയ്യാറാക്കിയ ഭരണഘടന ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്ന് അത്തേവാല പറഞ്ഞു.
അതേസമയം ദേവേന്ദ്ര ഫട്നവിസിനോട് മുംബൈയില്‍ തന്‍റെ പാര്‍ട്ടിക്ക് ഒരു അസംബ്ലി സീറ്റെങ്കിലും നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ദളിത് സമുദായത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടി നേതാവുകൂടിയായ അത്തേവാല കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam