സംസ്ഥാന ഗാനം മാത്രമല്ല, എല്ലാം തൂക്കി, ഇനി പുതിയത്, കൂട്ടത്തിൽ ഔദ്യോഗിക ചിഹ്നവും പ്രതിമയും! മാറ്റം തെലങ്കാനയിൽ

Published : Feb 06, 2024, 12:16 PM IST
സംസ്ഥാന ഗാനം മാത്രമല്ല, എല്ലാം തൂക്കി, ഇനി പുതിയത്, കൂട്ടത്തിൽ ഔദ്യോഗിക ചിഹ്നവും പ്രതിമയും! മാറ്റം തെലങ്കാനയിൽ

Synopsis

ആന്ധ്രയുടെ സംസ്ഥാനഗാനമായ 'മാ തെലുഗു തല്ലിഗി' തെലങ്കാനയുടെയും സംസ്ഥാന ഗാനമാക്കുന്നതിനെതിരെ വലിയ എതിർപ്പുകൾ ഉയർന്നിരുന്നു.

ഹൈദരാബാദ്: കേരള ഗാനത്തെക്കുറിച്ചുള്ള വിവാദം കത്തിക്കയറുന്നതിനിടെ, സംസ്ഥാനത്തിന്‍റെ അടയാളമായി പുതിയ ഗാനം സ്വീകരിച്ച് തെലങ്കാന. തെലങ്കാന പ്രക്ഷോഭം നടന്ന 2010 കാലത്ത് പ്രസിദ്ധ തെലുഗു കവി അൺടെ ശ്രീ എഴുതി ചിട്ടപ്പെടുത്തിയ ജയ ജയഹേ തെലങ്കാന എന്ന പാട്ടാണ് പുതിയ സംസ്ഥാനഗാനം. ആന്ധ്രയുടെ സംസ്ഥാനഗാനമായ 'മാ തെലുഗു തല്ലിഗി' തെലങ്കാനയുടെയും സംസ്ഥാന ഗാനമാക്കുന്നതിനെതിരെ വലിയ എതിർപ്പുകൾ ഉയർന്നിരുന്നു.

തെലങ്കാന മന്ത്രിസഭാ യോഗത്തിൽ സുപ്രധാന മറ്റ് ചില തീരമാനങ്ങളും സര്‍ക്കാര്‍ എടുത്തു. ജാതി സെൻസസ് അംഗീകരിക്കുക, ഫെബ്രുവരി എട്ട് മുതൽ ബജറ്റ് സെഷൻ ഷെഡ്യൂൾ ചെയ്യുക, ടിഎസിൽ നിന്ന് ടിജിയിലേക്ക് വാഹന രജിസ്ട്രേഷൻ മാറ്റുക. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ  ഗവർണറുടെ പ്രസംഗത്തിനും അനുമതി നൽകി. അതേസമയം, തെലങ്കാനയിലെ താള്ളി പ്രതിമയിലും സംസ്ഥാനത്തെ ഔദ്യോഗിക ചിഹ്നത്തിലും മാറ്റം വരുത്താൻ രേവന്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനമെടുത്തു. മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ പ്രഭുത്വവും സ്വേച്ഛാധിപത്യ മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നതാണ് പ്രതിമയുടെയും ചിഹ്നത്തിന്റെയും ഇപ്പോഴത്തെ രൂപകല്പന എന്ന് കാബിനറ്റ് മന്ത്രിമാർ യോഗത്തിൽ വിമര്‍ശിച്ചു.
 

തെലങ്കാനയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവിധ പങ്കാളികളുമായി കൂടിയാലോചിച്ച ശേഷം ഈ മാറ്റങ്ങൾ വരുത്തും. ഇക്കൂട്ടത്തിലാണ് 'ജയ ജയ ഹേ തെലങ്കാന' എന്ന ഗാനം സംസ്ഥാന ഗാനമായി  മന്ത്രിസഭ അംഗീകാരം നൽകിയത്. കവി ആന്ദേ ശ്രീ രചിച്ച ഈ ഗാനം സംസ്ഥാന രൂപീകരണ സമയത്ത് ജനപ്രീതി നേടുകയും തെലങ്കാനയിലെ വിവിധ സംഘടനകളും സ്കൂളുകളും അനൗദ്യോഗികമായി നേരത്തെ തന്നെ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെ സംസ്ഥാന ഗാനമായി ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല.

കൊടങ്ങൽ നിയമസഭാ മണ്ഡലത്തിന്റെ സമഗ്രവികസനത്തിനായി കൊടങ്ങൽ ഏരിയാ വികസന അതോറിറ്റി രൂപീകരിക്കുക. ഹൈക്കോടതിക്ക് പുതിയ കെട്ടിടം നിർമിക്കാൻ രാജേന്ദ്രനഗറിൽ 100 ഏക്കർ അനുവദിക്കുക. അത് നിര്‍മിക്കുക എന്നിവയാണ് മന്ത്രിസഭായോഗം എടുത്ത മറ്റ് തീരുമാനങ്ങൾ. സർക്കാർ നിയന്ത്രണത്തിലുള്ള  65 ഐടിഐ കോളേജുകൾ നൈപുണ്യ വികസനവും, തൊഴിലധിഷ്ഠിത കോഴ്സുകളും ഉള്ള നൂതന സാങ്കേതിക കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. 

ചാലക്കുടി വ്യാജ ലഹരി കേസ്; പ്രതി നാരായണ ദാസ് ഹൈക്കോടതിയിൽ, വ്യാജമായി പ്രതി ചേര്‍ത്തെന്ന് ഹര്‍ജി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുകമഞ്ഞ് കാഴ്ച മറച്ചു, യമുന എക്സ്പ്രസ്‍വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം, 25 പേരെ രക്ഷപ്പെടുത്തി
എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ