താത്കാലിക ആശുപത്രി ഉടൻ പ്രവർത്തന സജ്ജമാകും, അവശ്യ സാധനങ്ങളുമായി 4 കപ്പലുകളെത്തി; സഹായ ഹസ്തവുമായി ഇന്ത്യ

Published : Mar 31, 2025, 02:16 PM IST
താത്കാലിക ആശുപത്രി ഉടൻ പ്രവർത്തന സജ്ജമാകും, അവശ്യ സാധനങ്ങളുമായി 4 കപ്പലുകളെത്തി; സഹായ ഹസ്തവുമായി ഇന്ത്യ

Synopsis

11 നിലയുള്ള 4 കെട്ടിടങ്ങൾ തകർന്നുവീണ സ്കൈ വില്ല മേഖലയിലും സഹായമെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ്.

ദില്ലി: ഭൂകമ്പം കനത്ത ദുരിതം വിതച്ച മ്യാൻമറിൽ ഓപ്പറേഷൻ ബ്രഹ്മയുടെ ഭാ​ഗമായെത്തിയ ഇന്ത്യ സംഘത്തിന്റെ രക്ഷാ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു. ദുരന്തമുണ്ടായ മേഖലയിൽ താത്കാലിക ആശുപത്രി ഒരുക്കാനുള്ള നടപടികൾ കരസേന തുടങ്ങി. നാളെ താൽകാലിക ആശുപത്രി പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ. തകർന്ന ബുദ്ധവിഹാരത്തിൽ കുടുങ്ങിയ 170 ബുദ്ധ സന്യാസിമാരെ രക്ഷപ്പെടുത്താൻ എൻഡിആർഎഫ് സംഘവും ശ്രമം തുടങ്ങി. 11 നിലയുള്ള 4 കെട്ടിടങ്ങൾ തകർന്നുവീണ സ്കൈ വില്ല മേഖലയിലും സഹായമെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. അവശ്യ സാധനങ്ങളുമായി കൂടുതൽ കപ്പലുകളും വിമാനങ്ങളും മ്യാൻമറിലേക്ക് അയക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനോടകം അവശ്യ സാധനങ്ങളുമായി 4 കപ്പലുകൾ മ്യാൻമറിലേക്ക് ഇന്ത്യ അയച്ചിട്ടുണ്ട്.

ഇതിനിടെ, മ്യാൻമർ ഭൂകമ്പം അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന . അടുത്ത 30 ദിവസത്തിനുള്ളിൽ ജീവൻ രക്ഷിക്കാനും പകർച്ചവ്യാധികൾ തടയാനും 8 മില്യൺ ഡോളർ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. മ്യാൻമറിൽ ഇതുവരെ 1,700 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 3,400 പേർക്ക് പരിക്കേറ്റു. 300 ഓളം പേരെ കാണാതായതായി ഭരണകൂടം അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായി.

ആഘോഷത്തിനെത്തിയ മുസ്ലീങ്ങളുടെ മേൽ പുഷ്പവൃഷ്ടി നടത്തി ഹിന്ദു-മുസ്ലീം ഐക്യ സമിതി; ഉത്തരേന്ത്യയിലും വലിയ ആഘോഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടേക്ക് ഓഫിന് മുമ്പ് യുവതിയെ വിമാനത്തിൽ നിന്ന് പിടിച്ച് പുറത്താക്കി, ഹെഡ് സെറ്റില്ലാതെ വീഡിയോ കണ്ടതിന് നടപടി, കയ്യടിച്ച് യാത്രക്കാര്‍
എൽപിജി ക്ഷാമത്തിൽ വലഞ്ഞ് രാജ്യം; പുതുവഴിയുമായി വീട്ടിലെയും ഹോട്ടലുകളിലെയും അടുക്കളകൾ, ഇനി 'ഇന്‍ഡക്ഷന്‍' വിപ്ലവം