ക്രിക്കറ്റ് വാതുവെപ്പ്; ബെംഗളൂരുവിൽ പത്തുപേർ അറസ്റ്റിൽ

Web Desk   | Asianet News
Published : Feb 03, 2020, 09:22 PM IST
ക്രിക്കറ്റ് വാതുവെപ്പ്; ബെംഗളൂരുവിൽ പത്തുപേർ അറസ്റ്റിൽ

Synopsis

സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ബെംഗളൂരുവിലെ ലാവെല്ലേ റോഡിലെ കെട്ടിടത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരു: ബെംഗളൂരുവിൽ ക്രിക്കറ്റ് വാതുവെപ്പ് സംഘത്തിൽപ്പെട്ട പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ടി ട്വന്റി മത്സരങ്ങളുമായി ബന്ധപ്പെട്ട്  ഇവർ ലക്ഷങ്ങളുടെ വാതുവെപ്പ് നടത്തിയതായി പൊലീസ് പറയുന്നു.

സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ബെംഗളൂരുവിലെ ലാവെല്ലേ റോഡിലെ കെട്ടിടത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് 87,000 രൂപയും 10 മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

Read Also: ബംഗളൂരു ഏകദിനത്തിനിടെ അഞ്ച് കോടിയുടെ വാതുവെപ്പ്; 11 പേര്‍ പിടിയില്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ വലച്ച് പുകമഞ്ഞ്: യമുന എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ മരണം നാലായി, ദില്ലിയിൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനാക്കി
50 കോടിയുടെ സൈബര്‍ തട്ടിപ്പ്: സൂത്രധാരൻ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ബുർഹാരി ,മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശി മുഹമ്മദ് സാദിഖും ദില്ലിയില്‍ പിടിയിൽ