
ശ്രീനഗർ: ജമ്മു കശ്മീരിലെ (Jammu and Kashmir) ശ്രീനഗറിൽ (Srinagar) പൊലീസുകാരനെ ഭീകരർ (terrorist) വെടിവച്ചു കൊന്നു. 29 വയസുള്ള തൗഫീഖാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ബട്ടമാലു മേഖലയിലാണ് സംഭവം ഉണ്ടായത്. പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തെ ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ് പാർട്ടി അപലപിച്ചു.
ഇന്നലെയും ശ്രീനഗറില്‍ സുരക്ഷ സേനക്ക് നേരെ വീണ്ടും ഭീകരാക്രമണം ഉണ്ടായിരുന്നു. ബെമീനയിലെ എസ്‍കെഐഎംഎസ് ആശുപത്രിക്ക് സമീപമുണ്ടായിരുന്ന സുരക്ഷ സേനക്ക് നേരെ ഭീകരർ വെടിയുതിര്‍ക്കുകയായിരുന്നു. വലിയ ആക്രമണം ഉണ്ടായില്ലെന്നും സുരക്ഷ സേനക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ഭീകരര്‍ ആള്‍ക്കൂട്ടത്തിലൂടെ രക്ഷപ്പെട്ടതായും ശ്രീനഗർ പൊലീസ് അറിയിച്ചു.
കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ പൂഞ്ചില്‍ സൈനീകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ മലയാളി അടക്കം 11 സൈനീകരാണ് വീരമൃത്യു വരിച്ചത്. ഇതോടൊപ്പം സാധാരണക്കാരെ ലക്ഷ്യമിട്ട് നഗരപ്രദേശങ്ങളിലും ഭീകരര്‍ ആക്രമണം നടത്തുന്നുണ്ട്. ഒക്ടോബർ മാസം മാത്രം 11 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam