
ശ്രീനഗര്‍: ശ്രീനഗര്‍ (Srinagar) ബട്ടമാലൂ പ്രദേശത്ത് ഭീകരവാദികളുടെ (Terrorists) വെടിയേറ്റ് പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു(Shot dead) . കോണ്‍സ്റ്റബിള്‍ തൗസീഫ് അഹമ്മദാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ എസ്ഡി കോളനിയിലെ വീടിന് സമീപത്തുനിന്നാണ് ഭീകരവാദികള്‍ നിരായുധനായ പൊലീസ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്തത്. പൊലീസുകാരനെ എസ്എംഎച്ച്എസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രദേശം പൊലീസ് അടച്ചു. ഭീകരവാദികള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. പൊലീസുകാരന്റെ മരണത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അനുശോചനം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam