ഭീകരാക്രമണ ഭീഷണി; ചെന്നൈയിലും കാഞ്ചീപുരത്തും സുരക്ഷ ശക്തമാക്കി

By Web TeamFirst Published Sep 17, 2019, 1:45 PM IST
Highlights

കഴിഞ്ഞ മാസം 25ന് കാഞ്ചിപുരത്ത് സ്ഫോടനം നടന്നിരുന്നു. കാഞ്ചിപുരം ഗംഗയമൻ ക്ഷേത്രത്തിന് സമീപം ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. 

ചെന്നൈ: ഭീകരാക്രമണ ഭീഷണിയെ തുടർന്ന് ചെന്നൈ എംജിആർ റെയിൽവേ സ്റ്റേഷനിലും കാഞ്ചീപുരം വരദരാജ ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി. ബോംബ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ബാഗുകൾ അടക്കം വിശദമായി പരിശോധിച്ചാണ് എംജിആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ യാത്രക്കാരെ കടത്തിവിടുന്നത്.

കഴിഞ്ഞ മാസം 25ന് കാഞ്ചിപുരത്ത് സ്ഫോടനം നടന്നിരുന്നു. കാഞ്ചിപുരം ഗംഗയമ്മൻ ക്ഷേത്രത്തിന് സമീപം ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. പ്രദേശവാസികളായ സൂര്യ, ദിലീപ് രാഘവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗംഗയമ്മൻ കോവിലിന് പിന്നിലെ കുളം വൃത്തിയാക്കുമ്പോള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണു സ്ഫോടനം ഉണ്ടായത്.

കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിൽ സ്ഫോടനം നടത്തുമെന്ന് പറഞ്ഞ് രജിസ്ട്രാർക്ക് ദില്ലിയിൽ നിന്ന് കത്ത് ലഭിച്ചിരുന്നു. കത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
 

click me!