
ദില്ലി: ജമ്മുകശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങൾക്ക് പണമെത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവിധ ഇടങ്ങളിൽ എൻഐഎ റെയ്‌ഡ് നടത്തി. സന്നദ്ധ സംഘടനകളുടെയും ട്രസ്റ്റുകളുടെയും ഓഫീസുകളിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്‌ഡ്. ജമ്മുകശ്മീരിലും ബെംഗളൂരുവിലുമാണ് റെയ്ഡ് നടന്നത്. ജമ്മുകശ്മീരിൽ മാത്രം പത്തിടത്താണ് റെയ്ഡ് നടന്നത്. നിരവധി രേഖകൾ പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നും ഫണ്ട് ശേഖരിച്ച് വിഘടനവാദ പ്രവര്‍ത്തനങ്ങൾക്കായി വിതരണം ചെയ്യുന്നതായാണ് എൻഐഎയുടെ കണ്ടെത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam