
ജമ്മു: ജമ്മു കശ്മീർ വിമാനത്താവളത്തിലുണ്ടായ സ്ഫോടനം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി റിപ്പോർട്ട്. പുലർച്ചെ രണ്ട് മണിയോടെയാണ് വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ സ്ഫോടനമുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നും കാര്യമായ നാശനഷ്ടങ്ങളില്ലെന്നുമാണ് വ്യോമസേന അറിയിക്കുന്നത്.
എൻഎസ്ജി ബോംബ് സ്ക്വാഡും എത്തി പരിശോധന തുടരുകയാണ്. എൻഐഎ സംഘവും സ്ഥലത്തെത്തും, ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലും പരിശോധന തുടരുകയാണ്. സ്ഫോടനങ്ങളിലൊന്നിൽ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് ചെറിയ കേടുപാട് പറ്റിയിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു.
അഞ്ച് മിനുട്ട് വ്യത്യാസത്തിൽ രണ്ട് തവണയാണ് സ്ഫോടനമുണ്ടായത്. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് ജമ്മു വിമാനത്താവളം. ഇവിടെ സാധാരണ വിമാനങ്ങളും സർവ്വീസ് നടത്തുന്നുണ്ടെങ്കിലും റൺവേയും എയർ ട്രാഫിക് കൺട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam