Mumbai Terrorist Attack Alert : ഭീകരാക്രമണ മുന്നറിയിപ്പ്; മുംബൈയിൽ സുരക്ഷ ശക്തമാക്കി പൊലീസ്

By Web TeamFirst Published Dec 30, 2021, 7:27 PM IST
Highlights

നാളെ ഖലിസ്ഥാൻ ഭീകരർ ആക്രമണം നടത്തിയേക്കുമെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് നടപടി. 

മുംബൈ: ഭീകരർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ (Mumbai)  പൊലീസ്.സുരക്ഷ ശക്തമാക്കി.  വിവിധ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നാളെ ഖലിസ്ഥാൻ ഭീകരർ (Khalistan)ആക്രമണം നടത്തിയേക്കുമെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് നടപടി. 

അവധിയിൽ ഉള്ള പൊലീസ് ഉദ്യോഗസ്ഥരെ അടക്കം തിരികെ വിളിപ്പിച്ചു. വിവിധ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷക്കായി മൂവായിരത്തോളം പൊലീസുകാരെ വിന്യസിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ പുതുവത്സര പരിപാടികൾക്കെല്ലാം നേരത്തെ തന്നെ മുംബൈയിൽ നിരോധനമുണ്ട്. പുതിയ സാഹചര്യത്തിൽ രാത്രി കർഫ്യൂ കൂടുതൽ കർശനമായി നടപ്പാക്കും.

In view of the alert in Mumbai, tight security has been deployed at the major stations of Mumbai, Dadar, Bandra Churchgate, CSMT, Kurla and other stations. Tomorrow more than 3000 railway officers will be deployed: Quaiser Khalid, Commissioner of Police, Mumbai Railway

— ANI (@ANI)

 

ജമ്മു കശ്മീരിൽ വന്‍ ഭീകരവേട്ട; രണ്ട് ഇടങ്ങളിലായി ആറ് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിൽ (Jammu And Kashmir) രണ്ട് ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ (Terrorist Encounter) ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലും, അനന്തനാഗിലുമാണ് ഏറ്റുമുട്ടൽ. കൊല്ലപ്പെട്ടവരില്‍ രണ്ട് പേർ പാകിസ്ഥാന്‍ അതിർത്തി കടന്ന് എത്തിയ ഭീകരെന്ന് സുരക്ഷ സേന അറിയിച്ചു.

ഇരു സ്ഥലങ്ങളിലും തെരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ ഒരു സൈനികനും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.  കൊല്ലപ്പെട്ട ഭീകരില്‍ നിന്നും നിരവധി ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു. 

Read Also: Calicut University : വാദിയെ പ്രതിയാക്കി സർവ്വകലാശാല; പരാതിക്കാരിക്കെതിരെ അന്വേഷണത്തിന് സിൻഡിക്കേറ്റ് തീരുമാനം

click me!