കുൽ​ഗാമിൽ ഭീകരാക്രമണം; നാട്ടുകാരന് പരിക്ക്

Published : Apr 13, 2022, 08:48 PM IST
 കുൽ​ഗാമിൽ ഭീകരാക്രമണം; നാട്ടുകാരന് പരിക്ക്

Synopsis

ജമ്മുകാശ്മീരിലെ കുൽഗാമിൽ ആണ് ആക്രമണമുണ്ടായത്. ഡ്രൈവറായ സതീഷ് കുമാർ സിംഗ് എന്നയാൾക്കാണ് വെടിയേറ്റത്.

ദില്ലി: ജമ്മു കശ്മീരിൽ  ഭീകരാക്രമണത്തിൽ നാട്ടുകാരന് പരിക്കേറ്റു. ജമ്മുകാശ്മീരിലെ കുൽഗാമിൽ ആണ് ആക്രമണമുണ്ടായത്. ഡ്രൈവറായ സതീഷ് കുമാർ സിംഗ് എന്നയാൾക്കാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുൽ​ഗാമിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
 

Read Also: കെ സ്വിഫ്റ്റ് അപകടം: ഡ്രൈവർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തൽ, ജോലിയിൽ നിന്ന് നീക്കി

ഏപ്രിൽ പതിനൊന്നാം  തീയതി  സർവ്വീസ് ആരംഭിച്ച കെഎസ്ആർടിസി - സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ നടപടി എടുത്തു. അപകടത്തിൽപ്പെട്ട ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്നും നീക്കം ചെയ്തു. ഡ്രൈവർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. 

സർവ്വീസുകൾ ഫ്ലാ​ഗ് ഓഫ് ചെയ്ത് 24 മണിക്കൂറിന് അകമാണ് രണ്ട് അപകടങ്ങൾ നടന്നത്.  ഇന്റേണൽ കമ്മിറ്റി  നടത്തിയ അന്വേഷണത്തിൽ അപകടം സംഭവിച്ചതിൽ ഡ്രൈവർമാരുടെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ച ചെറുതല്ലെന്നാണ് വിലയിരുത്തൽ.

ഏപ്രിൽ 11 ആം തീയതി രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും ,  ഏപ്രിൽ 12 ആം തീയതി രാവിലെ 10.25 ന്   മലപ്പുറം ജില്ലയിലെ കോട്ടക്കൽ  വെച്ചുമാണ് അപകടങ്ങൾ സംഭവിച്ചത്.

സംസ്ഥാനത്തെ പൊതുഗതാഗതമേഖലയില്‍ പുതുയുഗത്തിനി‍റെ തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആർടിസി സ്വിഫ്റ്റിന് തുടക്കമായത്.   തിരുവനന്തപുരത്തു നിന്നും കോഴിക്കേട്ടേക്കുള്ള കെഎസ് 29  ബസ്സാണ് ആദ്യം അപകടത്തില്‍പെട്ടത്. കല്ലമ്പലത്തിനടുത്ത് എതിരെ  നിന്നു വന്ന ലോറി ഉരസുകയായിരുന്നു. റിയര്‍ വ്യൂ മിറര്‍ തകര്‍ന്നു. മുന്‍ഭാഗത്ത് പെയിന്‍റും പോയി. യാത്രക്കാര്‍ക്ക് പരിക്കില്ല.മറ്റൊരു കണ്ണാടി പിടിപ്പിച്ച് യാത്ര തുടര്‍ന്നു. 

കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്ക്  വന്ന കെഎസ് 36 ബസ് മലപ്പുറം ചങ്കുവെട്ടില്‍ സ്വകാര്യ ബസ്സുമായി ഉരസിയാണ് രണ്ടാമത്തെ അപകടം. ഒരു വശത്തെ പെയിന്‍റ് പോയി. കെഎസ്ആർടിസി സ്വിഫ്റ്റിലെ ജീവനക്കാരെല്ലാം കരാര്‍ വ്യവസ്ഥയിലുള്ളവരാണ്. വോള്‍വോ അടക്കമുള്ള ബസ്സുകള്‍ ഓടിച്ച് കാര്യമായ പരിചയം ഇല്ലാത്തവരാണ് ഭൂരിഭാഗം പേരുമെന്ന ആക്ഷേപവും ശക്തമാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും
പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും