ജമ്മു കശ്മീരിലെ പെഹൽ​ഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; ഒരാള്‍ മരിച്ചു, 7 പേര്‍ക്ക് പരിക്കേറ്റു

Published : Apr 22, 2025, 04:56 PM ISTUpdated : Apr 22, 2025, 06:10 PM IST
ജമ്മു കശ്മീരിലെ പെഹൽ​ഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; ഒരാള്‍ മരിച്ചു, 7 പേര്‍ക്ക് പരിക്കേറ്റു

Synopsis

ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. തെക്കൽ കശ്മീരിലെ പെഹൽ​ഗാമിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. 

ശ്രീന​ഗർ: ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. തെക്കന്‍ കശ്മീരിലെ പെഹൽ​ഗാമിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തെക്കൻ കശ്മീരിലെ അനന്തനാ​ഗ് ജില്ലയിലാണ് പെഹൽ​ഗാം. ബൈസാറിൻ എന്ന കുന്നിൻമുകളിലേക്ക് ട്രെക്കിം​ഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. പൊലീസും സൈന്യവും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. 

രണ്ട് പേർക്ക് ഭീകരരുടെ വെടിയേറ്റെന്നാണ് ആദ്യം വിവരം പുറത്തുവന്നത്. കൂട്ടത്തിലുണ്ടായിരുന്ന പുരുഷന്റെ തലക്കാണ് വെടിയേറ്റത്. വെടിയേറ്റ ആളുടെ ഭാര്യയാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരം വിളിച്ചു പറയുന്നത്. ആക്രമിച്ചതിന് ശേഷം ഭീകരർ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. 5 പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റിരിക്കുന്നതെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. സ്ഥലത്ത് വൻ സുരക്ഷാ സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി