ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ഭീകരരെ വധിച്ചു, രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

Published : Mar 22, 2019, 02:40 PM IST
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ഭീകരരെ വധിച്ചു,  രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

Synopsis

ഇന്നലെ ബാരാമുള്ളയിൽ സേന വധിച്ച ഭീകരരിൽ ഒരാൾ പാക് സ്വദേശിയെന്ന് തിരിച്ചറിഞ്ഞു. ഹജ്ജിനിലും ബന്ദിപോരയിലും ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനിൽ ഭീകരരും സുരക്ഷാ സൈന്യവും  ഏറ്റുമുട്ടൽ തുടരുന്നു. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. സോപൂരിലെ വാ‍ർപോരയിൽ ഭീകരരുടെ വെടിയേറ്റ്  രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. 

ഇന്നലെ ബാരാമുള്ളയിൽ സേന വധിച്ച ഭീകരരിൽ ഒരാൾ പാക് സ്വദേശിയെന്ന് തിരിച്ചറിഞ്ഞു. ഹജ്ജിനിലും ബന്ദിപോരയിലും ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. 

അതേസമയം പാക് ദേശീയ ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് ദില്ലിയിൽ പാക് ഹൈക്കമ്മീഷൻ നടത്തുന്ന പരിപാടിയിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കും. പരിപാടിക്ക് ജമ്മു കശ്മീർ വിഘടന വാദികളെ ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ നടപടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്