ഇന്ത്യയുടെ യുഎന്‍ നിലപാട്; വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് ശശി തരൂർ

Published : Dec 11, 2022, 12:41 PM IST
ഇന്ത്യയുടെ യുഎന്‍ നിലപാട്; വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് ശശി തരൂർ

Synopsis

കൗൺസിലിലെ മറ്റ് 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തപ്പോൾ. നിലവിൽ യുഎൻ സുരക്ഷാ കൗൺസിലിൽ അധ്യക്ഷനായ ഇന്ത്യ മാത്രമാണ് വിട്ടുനിന്നത്.

ദില്ലി: ഐക്യരാഷ്ട്രസഭയില്‍ യുഎൻ പ്രമേയത്തിൽ ഇന്ത്യയുടെ നിലപാടില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി.  ഐക്യരാഷ്ട്രസഭയുടെ എല്ലാ ഉപരോധ വ്യവസ്ഥകളില്‍ മാനുഷിക ഇളവ് നല്‍കാന്‍ യുഎസും അയർലൻഡും അവതരിപ്പിച്ച പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

കരിമ്പട്ടികയിൽ പെടുന്ന തീവ്രവാദ ഗ്രൂപ്പുകൾ ആളുകളെ സംഘടനയില്‍ ചേക്കാനും, അയൽരാജ്യങ്ങളില്‍ നിന്നുള്ളപ്പടെ ആളുകളെ റിക്രൂട്ട് ചെയ്യാനും, തീവ്രവാദത്തിന് പണം ഉണ്ടാക്കാനും ഇത്തരം ഇളവുകള്‍  പ്രയോജനപ്പെടുത്തും എന്നതായിരുന്നു ഈ പ്രമേയത്തില്‍ ഇന്ത്യന്‍ നിലപാട്. 

കൗൺസിലിലെ മറ്റ് 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തപ്പോൾ. നിലവിൽ യുഎൻ സുരക്ഷാ കൗൺസിലിൽ അധ്യക്ഷനായ ഇന്ത്യ മാത്രമാണ് വിട്ടുനിന്നത്.

വോട്ടെടുപ്പിന്റെ വിശദീകരണം നൽകിക്കൊണ്ട്, യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ഇന്ത്യന്‍ ഭാഗം വിശദീകരിച്ചത് ഇങ്ങനെയാണ്. “ഭീകര ഗ്രൂപ്പുകൾ അത്തരം മാനുഷികമായ ഇളവുകള്‍ പൂർണ്ണമായി പ്രയോജനപ്പെടുത്തുകയും 1267 ഉപരോധ സമിതിയെ അടക്കം കളിയാക്കുന്ന അവസ്ഥയുണ്ടാക്കും. ഇത്തരത്തില്‍ ഭരണകൂടങ്ങളെ ഇളിഭ്യരാക്കുന്ന സംഭവങ്ങളില്‍ നിന്നാണ് ഇന്ത്യ  ആശങ്ക ഉയര്‍ത്തുന്നത്.”- ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു. 

പാക്കിസ്ഥാനെയും അതിന്റെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന  ഭീകരസംഘടനകളെയും പരോക്ഷമായി ഇന്ത്യന്‍ പ്രതിനിധി പരാമര്‍ശിച്ചു. “ഇന്ത്യയുടെ അയൽപക്കത്ത് ഈ കൗൺസിൽ ലിസ്‌റ്റ് ചെയ്‌തവ ഉൾപ്പെടെ നിരവധി തീവ്രവാദ ഗ്രൂപ്പുകൾ മനുഷ്യത്വപരമായ സംഘടനകളായും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളായും വീണ്ടും അവതരിച്ചിട്ടുണ്ട്. ഉപരോധങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്." - ഇന്ത്യന്‍ സ്ഥിരം പ്രതിനിധി രുചിര കാംബോജ് യുഎന്‍ സുരക്ഷ കൌണ്‍സിലില്‍ പറഞ്ഞു.

ജമാഅത്ത്-ഉദ്-ദവ  സ്വയം ചാരിറ്റി സംഘടന എന്നാണ് പറയുന്നത്, എന്നാൽ ലഷ്കർ-ഇ-തൊയ്ബയുടെ സഖ്യകക്ഷിയാണ് ഇതെന്ന് എല്ലാവര്‍ക്കും അറിയാം. ഭീകര സംഘടനകളായ ജെയുഡിയും ലഷ്‌കറും നടത്തുന്ന ചാരിറ്റി സംഘടനയായ ഫലാഹ്-ഇ-ഇൻസാനിയത്ത് ഫൗണ്ടേഷൻ (എഫ്‌ഐഎഫ്), മറ്റൊരു ഭീകരസംഘടനയായ ജെയ്‌ഷ്-ഇ-മുഹമ്മദിന്റെ (ജെഎം) പിന്തുണയുള്ള അൽ റഹ്മത്ത് ട്രസ്റ്റും പാകിസ്ഥാൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

"ഈ തീവ്രവാദ സംഘടനകൾ ഫണ്ട് സ്വരൂപിക്കാനും പോരാളികളെ റിക്രൂട്ട് ചെയ്യാനും മാനുഷിക ചാരിറ്റി പ്രവര്‍ത്തനത്തിന്‍റെ മറ ഉപയോഗിക്കുന്നു" രുചിര കാംബോജ് യുഎന്‍ സുരക്ഷ കൌണ്‍സിലില്‍ പറഞ്ഞു.

അന്താരാഷ്ട്ര സമൂഹം തീവ്രവാദികളുടെ താവളങ്ങളായി സാർവത്രികമായി അംഗീകരിക്കുന്ന പ്രദേശങ്ങളിൽ ചില സര്‍ക്കാറുകള്‍ തന്നെ അവര്‍ക്ക് കുട പിടിക്കുന്നു. നിരോധിത സ്ഥാപനങ്ങള്‍ മാനുഷിക സഹായം നൽകുമ്പോൾ ജാഗ്രത പാലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടു.

“കൂടുതൽ പ്രധാനമായി, അത്തരം ഇളവുകൾ നമ്മുടെ പ്രദേശത്തെ രാഷ്ട്രീയ ഇടത്തിൽ തീവ്രവാദ സംഘങ്ങള്‍ക്ക് എളുപ്പം കടന്നുവരാന്‍ വഴിയൊരുക്കരുത്. ഈ പ്രമേയം നടപ്പിലാക്കുന്നതിൽ കൃത്യമായ ജാഗ്രത ആവശ്യമാണ്"  രുചിര കാംബോജ് യുഎന്‍ സുരക്ഷ കൌണ്‍സിലില്‍ പറഞ്ഞു.

യുഎന്‍ പ്രമേയത്തില്‍ ഇന്ത്യയുടെ വിശദീകരണത്തോട് പ്രതികരിച്ച തരൂർ, വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള രാജ്യത്തിന്‍റെ തീരുമാനത്തില്‍ താന്‍ പൂർണ്ണമായും യോജിക്കുന്നുവെന്ന് പറഞ്ഞു.

പ്രമേയത്തിന് പിന്നിലെ മാനുഷിക ആശങ്കകൾ മനസ്സിലാക്കുമ്പോൾ തന്നെ, അത് വിട്ടുനിൽക്കാൻ പ്രേരിപ്പിച്ച ഇന്ത്യയുടെ കാരണങ്ങളില്‍ ഞാൻ പൂർണ്ണമായി യോജിക്കുന്നു" തരൂർ ട്വീറ്റിൽ പറഞ്ഞു. " രുചിര കാംബോജിന്‍റെ വാക്കുകളെ സാധൂകരിക്കുന്ന തെളിവുകൾക്കായി നമ്മള്‍ അതിർത്തിക്കപ്പുറത്തേക്ക് നോക്കേണ്ടതില്ല. വെല്‍ഡണ്‍” -ട്വീറ്റില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ അടക്കം ടാഗ് ചെയ്ത് തരൂര്‍ പറയുന്നു. 

'കോൺഗ്രസിൽ നല്ല സ്വീകാര്യത ഉള്ള നേതാവാണ് ശശി തരൂര്‍, അദ്ദേഹത്തോട് ബഹുമാനവും ആദരവും ഉണ്ട്'; പിജെ കുര്യന്‍

'വ്യവസായികള്‍ക്ക് കേരളം സാത്താന്‍റെ നാട്', വിമര്‍ശനവുമായി തരൂര്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്
ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ