ഐ എൻ എസ് രൺവീറിലെ പൊട്ടിത്തെറി: സ്ഫോടക വസ്തു പൊട്ടിത്തെറിച്ചല്ലെന്ന് അന്വേഷണ റിപ്പോർട്ട്

By Web TeamFirst Published Jan 19, 2022, 8:04 AM IST
Highlights

ഇന്നലെ വൈകീട്ട് അഞ്ചരയോടെ മുംബൈ ഡോക്യാർഡിലാണ് സംഭവം. ഇന്‍റേണൽ കമ്പാർട്ട്മെന്‍റിലാണ് പൊട്ടിത്തെറിയുണ്ടായത്

മുംബൈ : യുദ്ധക്കപ്പലായ ഐഎൻഎസ് രൺവീറിലുണ്ടായത് (ins ranveer)സ്ഫോടനം സ്ഫോടക വസ്തു(explosive) പൊട്ടിത്തെറിച്ചല്ലെന്ന് അന്വേഷണ റിപ്പോർട്ട്. പൊട്ടിത്തെറി ഉണ്ടായത് എസി കമ്പാർട്ട്മെന്റിലാണെന്നും കണ്ടെത്തി.പരിക്കേറ്റ 11നാവികരുടെ നില ഗുരുതരമല്ല. മരിച്ചവരുടെ കുടുംബങ്ങളെ വിവരമറിയിച്ചെന്നും പേരു വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും നാവികസേന അറിയിച്ചു.

ഇന്നലെ വൈകീട്ട് അഞ്ചരയോടെ മുംബൈ ഡോക്യാർഡിലാണ് സംഭവം. ഇന്‍റേണൽ കമ്പാർട്ട്മെന്‍റിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റ നാവികരെ അടിയന്തര ചികിത്സയ്ക്കായി മാറ്റിയിരുന്ു. സ്ഥിതി വേഗം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞെന്നും കപ്പലിന് കാര്യമായ കേടുപാടില്ലെന്നും നേവി വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണവും പിന്നാലെ പ്രഖ്യാപിച്ച‌ിരുന്നു. 1986ൽ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായതാണ് ഐഎൻഎസ് രൺവീർ. അഞ്ച് രാജ്പുത്ത് ക്ലാസ് യുദ്ധ കപ്പലുകലിൽ നാലാമത്തേത്. വിശാഖപട്ടണമാണ് ബേസെങ്കിലും മുംബൈ ബേസിലേക്ക് പരിശീലനത്തിന്‍റെ ഭാഗമായി എത്തിച്ചതായിരുന്നു. തിരികെ വിശാഖപട്ടണത്തേക്ക് മടങ്ങിനിരിക്കെയാണ് അപകടം. 2008ൽ സാർക് ഉച്ചകോടിക്കായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അടക്കമുള്ളവർക്ക് സുരക്ഷ ഒരുക്കിയതടക്കം നിർണായക നടപടികളിൽ പങ്കാളിയായിട്ടുണ്ട് ഐഎൻഎസ് രൺവീർ

click me!