
ദില്ലി: പാക് ഭീകരതയ്ക്കെതിരെ രാജ്യം നൽകിയ ചുട്ട മറുപടി ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം ഒന്നാം വാർഷികത്തിൽ രാജ്യം. 88 മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷൻ സിന്ദൂറിൽ 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ പൂർണമായി തകർത്തത്. പാക്കിസ്ഥാനിലെ ഭീകര സംഘടനകളുടെ ഉന്നതരെയടക്കം ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ വകവരുത്തി. ഒന്നാം വാർഷികം കണക്കിലെടുത്ത് അതിർത്തി പ്രദേശങ്ങളിൽ അടക്കം കനത്ത ജാഗ്രതയിലാണ് പ്രതിരോധ സേന. ഓപ്പറേഷൻ സിന്ധൂറുമായി ബന്ധപ്പെട്ട പുതിയ ദൃശ്യങ്ങൾ പ്രതിരോധ സേനകൾ പുറത്തുവിട്ടു. ഇന്ന് ജയ്പൂരിൽ ഒന്നാം വാർഷികത്തിന്റെ ഭാഗമായി പ്രതിരോധ സേനകളുടെ സംയുക്ത വാർത്താ സമ്മേളനവും നടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam