യുദ്ധ സമാന സാഹചര്യമെന്ന് കോൺഗ്രസ്; പ്രവര്‍ത്തക സമിതിയോഗവും റാലിയും മാറ്റിവച്ചു

By Web TeamFirst Published Feb 27, 2019, 6:17 PM IST
Highlights

ഇന്ത്യ പാക് അതിര്‍ത്തിയിലെ യുദ്ധ സമാന സാഹചര്യത്തിൽ അഹമ്മദാബാദിൽ നാളെ ചേരാനിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം മാറ്റി വച്ചു

ദില്ലി: ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ നാളെ ചേരാനിരുന്ന നിര്‍ണ്ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം മാറ്റി വച്ചു. ഇന്ത്യാ പാക് അതിര്‍ത്തിയിൽ യുദ്ധസമാനമായ സാഹചര്യമെന്ന് വിലയിരുത്തിയാണ് പ്രവര്‍ത്തക സമിതി യോഗം മാറ്റിവയ്ക്കാൻ കോൺഗ്രസ് തയ്യാറായത്. 

അതിര്‍ത്തിയിൽ ഇപ്പോഴത്തെ അവസ്ഥയും സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്താണ് പ്രവര്‍ത്തക സമിതി യോഗം മാറ്റി വയ്ക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുര്‍ജേവാല വിശദീകരിച്ചു.  പ്രവര്‍ത്തക സമിതിയോഗത്തിന് ശേഷം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് റാലിയും മാറ്റിവച്ചിട്ടുണ്ട്

അതേസമയം പുൽവാമ ഭീകരാക്രമണത്തെ അപലപിച്ചും വിഷയം ബിജെപി രാഷ്ട്രീയ വൽക്കരിക്കുന്നതിനെ കുറ്റപ്പെടുത്തിയും പ്രതിപക്ഷ പാര്‍ട്ടികൾ സംയുക്ത പ്രസ്താവന ഇറക്കി. കോണ്‍ഗ്രസ് അടക്കമുളള 21 പാര്‍ട്ടികളാണ് പ്രസ്താവന ഇറക്കിയത്. 

 

click me!