തെരഞ്ഞെടുപ്പ് തീയതി നാളെയോ മറ്റന്നാളോ അറിയാം; മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും ഷെഡ്യൂൾ

Published : Mar 14, 2026, 02:57 PM IST
election commission

Synopsis

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി നാളെയോ മറ്റന്നാളോ അറിയാം. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക

ദില്ലി: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി നാളെയോ മറ്റന്നാളോ അറിയാം. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേന വിന്യാസം അടക്കം വിഷയങ്ങളിൽ കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അസമിലും പശ്ചിമ ബം​ഗാളിലും വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുകയാണ്. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾ കൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ 8 ഘട്ടമായി വോട്ടെടുപ്പ് നടന്ന പശ്ചിമബം​ഗാളിൽ ഇത്തവണ രണ്ടോ മൂന്നോ ഘട്ടമായി പൂർത്തിയാക്കണമെന്നാണ് രാഷട്രീയ പാർട്ടികൾ ആവശ്യപ്പെട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സകല ചോദ്യങ്ങളും തരാം, നീറ്റ് ചോദ്യപേപ്പർ കാണിച്ച് വീഡിയോ കോൾ; 30,000 രൂപ ആവശ്യപ്പെട്ടതായി പരാതി, അന്വേഷണം ആരംഭിച്ച് പൊലീസ്
നെഞ്ചുപൊട്ടി രാജ്യം, നീറ്റ് പുനഃപരീക്ഷയ്ക്ക് തൊട്ടുതലേന്ന് ജീവിതം അവസാനിപ്പിച്ച് 19കാരി; ആരും ഉത്തരവാദികളല്ലെന്ന് കുറിപ്പ്