കൊവിഡ് 19: ദില്ലി ഹയാത്ത് ഹോട്ടൽ അണുവിമുക്തമാക്കാൻ നടപടി, ജീവനക്കാരെ മാറ്റും

Published : Mar 03, 2020, 05:33 PM ISTUpdated : Mar 03, 2020, 05:49 PM IST
കൊവിഡ് 19: ദില്ലി ഹയാത്ത്  ഹോട്ടൽ അണുവിമുക്തമാക്കാൻ നടപടി, ജീവനക്കാരെ മാറ്റും

Synopsis

 ഹോട്ടൽ സന്ദർശിക്കാനെത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കാൻ തുടങ്ങിയെന്നും ഹോട്ടൽ അധികൃതർ അറിയിച്ചു. 

ദില്ലി: കൊവിഡ് 19 ബാധിച്ച വ്യക്തി താമസിച്ച ദില്ലി ഹയാത്ത് ഹോട്ടലിലെ ജീവനക്കാരെ മാറ്റും. ഹോട്ടൽ അണുവിമുക്തമാക്കാൻ നടപടി തുടങ്ങി. ഫെബ്രുവരി 28നാണ് ഹോട്ടല്‍ ഹയാത്തില്‍ കൊവിഡ് ബാധിച്ച വ്യക്തി താമസിച്ചിരുന്നത്. ഈ ദിവസം ഹോട്ടലില്‍  ജോലിയിൽ ഉണ്ടായിരുന്ന എല്ലാ ജീവനക്കാരും 14 ദിവസം പുറം ലോകവുമായി ബന്ധപ്പെടാതെ നോക്കണമെന്ന്  ഹോട്ടൽ അധികൃതർ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ എന്ന നിലയിലാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹോട്ടൽ സന്ദർശിക്കാനെത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കാൻ തുടങ്ങിയെന്നും ഹോട്ടൽ അധികൃതർ അറിയിച്ചു. 

ദില്ലിയിൽ  കൊവിഡ് 19 സ്ഥിരീകരിച്ച  വ്യക്തിയുമായി ഇടപഴകിയ  46 പേ‍‍രാണ്  നീരീക്ഷണത്തിലുളളത്. നോയിഡയിൽ നടന്ന കുട്ടിയുടെ ജന്മദിനാഘോഷത്തിൽ ഇയാളും പങ്കെടുത്തിരുന്നു. ആഘോഷത്തിനെത്തിയ സഹപാഠികളും മാതാപിതാക്കളും അധ്യാപകരും നിരീക്ഷണത്തിലാണ്.

നോയിഡയിൽ നീരീക്ഷണത്തിലുള്ളവർക്ക് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയിട്ടില്ലെന്നും രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. മുൻകരുൽ എന്ന നിലയ്ക്കാണ് കുട്ടി പഠിക്കുന്ന സ്കൂളും തൊട്ടടുത്തുള്ള സ്കുളും അടച്ചത്. വിമാനത്തിൽ ഇയാൾക്കൊപ്പം യാത്ര ചെയ്ത ആഗ്രയിലെ ആറ് ബന്ധുക്കളും നിരീക്ഷണത്തിലാണ്. ഇവരെ  ദില്ലി സഫദ‍്ർജംഗ് ആശുപത്രിയിലേക്ക് മാറ്റും. മറ്റു ബന്ധുക്കളോടും പരിശോധനക്ക് എത്താൻ അവശ്യപ്പെട്ടിട്ടുണ്ട്. 

PREV
click me!

Recommended Stories

ഒരു കോടിയിലേറെ പേർക്ക് ശമ്പള വർദ്ധന, എട്ടാം ശമ്പള കമ്മീഷൻ എന്ന് പ്രാബല്യത്തിൽ വരും? കേന്ദ്രമന്ത്രി പാർലമെന്‍റിൽ പറഞ്ഞത്...
മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം